പ്രഥമ വിമല ജോസഫ് പുരസ്കാരം മാത്യൂസ് പെരുമനങ്ങാടിന്.

പ്രഥമ വിമല ജോസഫ് പുരസ്കാരം മാത്യൂസ് പെരുമനങ്ങാടിന്.

എലിക്കുളം  ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡംഗമായ മാത്യൂസ് പെരുമനങ്ങാടിനെ തേടിയെത്തിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ഗ്രാമ പഞ്ചായത്തംഗം എന്ന പദവി.. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ആയി രിക്കെ മരണമടഞ്ഞ വിമല ജോസഫിന്റെ പേരിൽ കാഞ്ഞിരപ്പള്ളി യങ്ങ് മെൻസ് അസോസിയേഷനാണ്അവാർഡ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ വർഷം  തോമസ് കല്ലമ്പള്ളി എക്സ് എം. എൽ .എ .യുടെ പേരിൽ ഏർപ്പെടുത്തിയ താലൂക്കിലെ മികച്ച ജനപ്രിയ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ പത്തുവർഷമായി എലിക്കുളം ഗ്രാമ പഞ്ചായത്തംഗമാണ്.എലിക്കുളം പെരുമനങ്ങാട്ട് പി.ജെ. മാത്യുവിന്റെയും ത്രേസ്യാമ്മയുടേയും മകനാണ്. ഭാര്യ ഷാന്റി മക്കൾ ആകാശ് , മേഘ (ഇരുവരും ഓസ്ട്രേലിയ,).













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments