ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി കാരക്കാണം സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വർണാഭരണം കാണാതായതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ ഏഴ് പേർ ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.
2 വയസ്സുള്ള കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്വർണ്ണ ചെയിൻ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെഞ്ചിൽ ഇടിച്ചും മുഖത്ത് അടിച്ചും പുറത്ത് ചവിട്ടിയും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
സ്ത്രീകളടക്കമുള്ളവരാണ് കേസിലെ പ്രതികൾ. രതീഷ് എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാൾ എന്നിങ്ങനെയാണ് കേസിലെ പ്രതികൾ, നാലാം പ്രതിയായ വിഷ്‌ണുവിന്റെ മകളുടെ ചെയിൻ മോഷണം പോയെന്നായിരുന്നു ആരോപണം.
0 Comments