സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഒത്താശയിൽ സംസ്ഥാനത്തെ ക്യാമ്പസുകളിൽ എസ് എഫ് ഐ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനം പൊതുസമൂഹത്തിലേക്കും വ്യാപിക്കുകയാണ്.ഇത്തവണ പാലായിലെ പാവപ്പെട്ട ബസ് തൊഴിലാളികളാണ് എസ് എഫ് ഐ ആക്രമണത്തിന് ഇരയായത്..
വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന ഒരു പ്രകോപനവും ഒരു പ്രൈവറ്റ് ബസ് പോലും സ്വീകരിച്ചിട്ടില്ല എന്നിരിക്കെ എന്ത് മാനദന്ധത്തിന്റെ അടിസ്ഥാനത്തിൽ ആണ് ആ പാവപ്പെട്ട തൊഴിലാളികളെ എസ് എഫ് ഐ ആക്രമിച്ചത്..
എസ് എഫ് ഐ യെ നിയന്ത്രിക്കേണ്ട സിപിഎം ആണോ ഇതിന് അനുവാദം നൽകിയതെന്ന് അവര് തന്നെ വ്യക്തമാക്കണം.. ബി ഡി ജെ എസ് ഇതിനെ രാഷ്ട്രീയപരമായിട്ട് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല.. പക്ഷെ തൊഴിലാളികൾക്ക് നീതി ലഭിക്കണം.പൊതുജനങ്ങൾക്ക് ഭീതി കൂടാതെ അവരുടെ തൊഴിൽ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം.. എസ് എഫ് ഐ ഗുണ്ടായിസം സിപിഎം അവസാനിപ്പിക്കണം..
0 Comments