കേരളാ കോൺഗ്രസ്സ് നേതാക്കൾ ബി ജെ പി യിൽ

 വിവിധ കേരളാ കോൺഗ്രസ്സുകളിൽ പ്രവർത്തിച്ചിരുന്നവർ രാജി വച്ച് ബിജെപിയിൽ ചേർന്നു. കേരളാ കോൺഗ്രസ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ് 1964 ൽ ജന്മം കൊണ്ടത് എങ്കിൽ ഇപ്പോൾ ആശയങ്ങളിൽ നിന്നും വ്യതിചലിച്ച് വ്യക്തി പൂജക്ക് വേണ്ടിക്കു വേണ്ടിയും കുടുംബ വാഴ്ചക്കു വേണ്ടിയും മത്സരിക്കുമ്പോൾ കേരളാ കോൺഗ്രസ്സിന്റെ പ്രസക്തി കേരള രാഷ്ട്രീയത്തിൽ നഷ്ടമായി എന്നതിരിച്ചറിവിൽ ആണ് നേതാക്കൾ ദേശീയതയിലേക്ക് ഒപ്പം സഞ്ചരിക്കാൻ തീരുമാനിച്ചത്.

 മുനമ്പം വിഷയത്തിലും ഗാസ്സ വിഷയത്തിലും കേരളത്തിലെ ഇടത് വലത് മുന്നണികളുടെ ന്യൂനപക്ഷ പ്രേമം കേരള ജനത തിരിച്ചറിഞ്ഞിരിക്കുകയാണ്.കേരളത്തിലെ കാർഷിക മേഖലയുടെ രക്ഷക്കും വന്യജീവി അക്രമണത്തിനുമെതിരെ നടപടി സ്വീകരിക്കാനും തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്നും കേരള ജനതയെ രക്ഷിക്കാനും ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ ഗവൺമെന്റിനു മാത്രമെ കഴിയൂ. 

സംസ്ഥാന ഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് കുട പിടിക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചു വരുന്നത്. 

ഈ അവസരത്തിൽ എൽ ഡി എഫിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതികരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണിയെ കേരത്തിൽ ശക്തിപ്പെട്ടുത്തേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് ബി ജെ പിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്ന് കേരളാ കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments