സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫ് നടത്തിയ മുന്നേറ്റത്തിന് പിന്നാലെ എൽഡിഎഫും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. സിറ്റിംഗ് അംഗങ്ങളടക്കമുള്ളവരെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത്. ബിബില ജോസ് സിറ്റിംഗ് അംഗമാണ്. ജോസ് തൊട്ടിയിൽ മുൻ ഭരണസമിതിയിൽ അംഗമായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗവും മുൻപ് പഞ്ചായത്തംഗവുമായിരുന്ന പി.എൻ രാമചന്ദ്രനും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനാണ് എൽഡിഎഫ് ശ്രമം.



0 Comments