കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

 കണ്ണൂർ  ആലക്കോട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. നടുവില്‍ സ്വദേശി പ്രജുലിനെ ഏരോടിയിലെ കൃഷിയിടത്തിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

പിന്നാലെ കുടിയാൻമല പോലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രജുലിന്റെ സുഹൃത്തുക്കളായ പോത്തുകുണ്ട് സ്വദേശി മിഥിലാജ്, നടുവിൽ സ്വദേശി ഷാക്കിർ എന്നിവരാണ് പിടിയിലായത്.  

 മദ്യപാനത്തിനിടെ ഇരുവരും ചേർന്ന് പ്രജുലിനെ മർദ്ദിക്കുകയും കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments