ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗം നാട്ടിൽ ഉണ്ടായിരിക്കുന്നു. പ്രഫ. ലോപ്പസ് മാത്യു
ഡിസംബർ 9 ആം തീയതി നടക്കുന്ന ത്രിതല പഞ്ചായത്ത്,മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗമാണ് അനുഭവപ്പെടുന്നതെന്നും, അടിസ്ഥാനവർഗ്ഗത്തിന് പ്രത്യക്ഷമായി സഹായം എത്തിക്കുന്ന ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് ആവേശമായി മാറിയിട്ടുണ്ടെന്നും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.
കേരളം പ്രതീക്ഷിച്ചിരുന്ന സമ്പൂർണ്ണ വികസനമാണ് നടക്കുന്നത്. സർക്കാർ വിദ്യാലയങ്ങളും, യൂണിവേഴ്സിറ്റികളും, പൊതുജനാരോഗ്യ സംവിധാനങ്ങളും ലോകോത്തരമാക്കി മാറ്റിയിരിക്കുന്നു. നഷ്ടത്തിൽ ആയിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ ആയിരിക്കുന്നു. കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിച്ചിരിക്കുന്നു. കേരളം മാലിന്യമുക്തമാകുന്ന ത്രിതല സംവിധാനം ഉണ്ടാക്കിയിരിക്കുന്നു.
ജീവൻ നഷ്ടപ്പെട്ട പൊതു ജലാശയങ്ങൾ പുത്തനുണർവ് നേടിയിരിക്കുന്നു. സംസ്ഥാനത്ത് ചെറുതും വലുതുമായ വ്യവസായങ്ങൾ വ്യാപകമായി തുടങ്ങുന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. റോഡുകളും, പാലങ്ങളും വ്യാപകമായി പണിപൂർത്തിയാക്കുന്നു. ടൂറിസം രംഗത്തെ വികസനം പരമകോടിയിൽ എത്തിച്ചിരിക്കുന്നു. വിദേശ, സ്വദേശ സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകിയെത്തുന്നു.
ലോകത്ത് കാണേണ്ട 10 സ്ഥലങ്ങളിൽ ഒന്നായി കൊച്ചി മാറിയിരിക്കുന്നു. രാഷ്ട്രീയ അടി ഇല്ലെന്നാവുകയും, ഉദ്യോഗസ്ഥ അഴിമതി അവസാനിപ്പിക്കാനുള്ള നടപടികൾ കൃത്യമായി നടക്കുകയും ചെയ്യുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കയ്യാമം വയ്ക്കുന്നു.
അതിദാരിദ്ര്യം നിർമ്മാർജ്ജനം നടത്തിയിരിക്കുന്നു. ക്രമസമാധാനം നടപ്പിലാക്കിയിരിക്കുന്നു. ഇവയെല്ലാം ഇടതു ജനാധിപത്യ മുന്നണിയെ എല്ലാ തലത്തിലും വീണ്ടും അധികാരത്തിൽ എത്തിക്കാൻ ജനങ്ങൾ തയ്യാറായിരിക്കുന്നു എന്ന വസ്തുത നാട്ടിൽ സംജാതമായിട്ടുണ്ടെന്നും ലോപ്പസ് മാത്യു പറഞ്ഞു.






0 Comments