ഭവന രഹിതരായ 11 പേര്‍ക്ക് സൗജന്യമായി ഭൂമി നല്‍കി ദമ്പതികള്‍ മാതൃകയായി.
അറക്കുളം പെരുമ്പള്ളിക്കുന്നേല്‍ മാത്യു (76), ഏലിയാമ്മ (73) ദമ്പതികളാണ് വീടും സ്ഥലവും ഇല്ലാത്ത 11 കുടുംബങ്ങള്‍ക്കായി ഇവരുടെ ഒരേക്കര്‍ ഭൂമി വിട്ടു നല്‍കിയത്. 2018 ലെ പ്രളയത്തില്‍ നിരവധി ആളുകള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടതില്‍ വിഷമം തോന്നിയാണ് ഇവര്‍ ഭൂമി ദാനം നല്‍കുന്നതിനു തീരുമാനിച്ചത്.
പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന ഇവര്‍ ഇതിനായി ഇവരുടെ അയല്‍വാസിയും കുടുംബ സുഹൃത്തുമായ ഇടവക്കണ്ടത്തില്‍ ജോസിനെ സമീപിക്കുകയും ഭൂമി വിട്ടു നല്‍്കുന്നതിനാവശ്യമായ എല്ലാ വിധ നടപടി ക്രമങ്ങളും ചെയ്യുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തു.
വിവിധ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം 11 വ്യക്തികളുടെ പേരില്‍ സ്ഥലം ആധാരം എഴുതി. ഇവരുടെ ഈ പ്രവര്‍ത്തി നാടിനു അഭിമാനവും മാതൃകയുമായിരിക്കുകയാണ്. രാജേഷ്, രേഖ, മഞ്ചു, ഉഷസ് എന്നിങ്ങനെ നാല് മക്കള്‍ ആണ് ഇവര്‍ക്ക്.




0 Comments