സെന്റ് ജോസഫ് ഹൈസ്കൂൾ മറ്റക്കരക്ക് മിന്നും വിജയം.
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വെച്ചു നടന്ന കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മറ്റക്കര 251 പോയിന്റുകളുമായി ഉന്നത വിജയം കൈവരിച്ചു . മറ്റു സ്കൂളുകളെ 51 പോയിന്റിന് ബഹുദൂരം പിന്നിലാക്കിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്.
ഹൈസ്കൂൾ വിഭാഗം നാടകത്തിൽ ഈ സ്കൂളിനെ തന്നെ സാൽബിൻ സജീവ് മികച്ച നടനായും, ആൽബ സജി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങൾക്കും എ ഗ്രേഡ് സ്വന്തമാക്കി . 59 എ ഗ്രേഡും ഇതിൽ 24 എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനവും ഉൾപ്പെടുന്നു.
മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വെച്ചുനടന്ന ശാസ്ത്രോത്സവത്തിലും പ്രവർത്തി പരിചയമേളയിലും ആനിക്കാട് സെൻതോമസ് ഹൈസ്കൂളിൽ വെച്ചു നടന്ന കായിക മേളയിലും മികവാർന്ന വിജയം സ്വന്തമാക്കി . സ്കൂൾ മാനേജർ സിസ്റ്റർ ഷാർലറ്റ് എഫ് സി സിയുടെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്ന്റെയും പിടിഎ, എം പിടിഎ അംഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ ഉന്നത വിജയം കൈവരിക്കുവാൻ സാധിച്ചത്.
.jpeg)




0 Comments