ചരിത്രത്തിലാദ്യം; കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളിന് ഉപജില്ലാ കലാകിരീടം
ചരിത്രത്തില്‍ ആദ്യമായി കൊഴുവനാല്‍ ഉപജില്ലാ കലോത്സവത്തില്‍ കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പ് വിജയം ഇത്തവണ ഇവര്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു.
മത്സരിച്ച 11 വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിന്റോടെയാണ് കലാകിരീടം കൊഴുവനാല്‍ എല്‍.പി. സ്‌കൂളിലെ കുരുന്ന് കലാപ്രതിഭകള്‍ സ്വന്തമാക്കിയത്.
മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് പദ്യം ചൊല്ലലിലും മാപ്പിളപ്പാട്ട്, ആക്ഷന്‍ സോംഗ്, ചിത്രരചന, തമിഴ്, കന്നഡ പ്രസംഗം എന്നിവയിലും മികവ് പുലര്‍ത്തിയ കൊഴുവനാല്‍ സ്‌കൂളിലെ കലാസംഘം നടോടി നൃത്തം, ദേശഭക്തിഗാനം, സംഘഗാനം എന്നിവയിലും ചാമ്പ്യന്‍മാരായി.
1 മുതല്‍ 4 വരെ ക്ലാസുകളിലായി കേവലം 43 കുട്ടികളേ ഈ സര്‍ക്കാര്‍ സ്‌കൂളില്‍ ഉള്ളൂവെങ്കിലും പ്രവര്‍ത്തിപരിചയ മേളയിലും ഇവര്‍ക്കായിരുന്നു ഉപജില്ലയിലെ റണ്ണറപ്പ് കിരീടം. ഹെഡ്മിസ്ട്രസ് യമുനാദേവി ആര്‍, അധ്യാപകരായ സജിതാ കിരണ്‍, ലക്ഷ്മിപ്രിയ.യു , ആര്യ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലാപ്രതിഭകളെ മത്സരവേദിയിലേറ്റിയത്.
അധ്യാപകരും രക്ഷകര്‍ത്താക്കളും കുട്ടികളും ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് ഹെഡ്മിസ്ട്രസ് യമുനാദേവി പറഞ്ഞു. കൊഴുവനാല്‍ ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളിലെ കലാപ്രതിഭകളെ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, വാര്‍ഡ് മെമ്പര്‍ പി.സി. ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി മാനുവല്‍, എം.പി.റ്റി.എ. പ്രസിഡന്റ് അഞ്ജു തോമസ് എന്നിവര്‍ അഭിനന്ദിച്ചു.





0 Comments