പാലാ രൂപത ബൈബിൾ കൺവെൻഷൻ ആലോചനാ യോഗം നടന്നു
43 മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ ആലോചനയോഗം ചേർന്നു. രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാദർ ജോസഫ് അരിമറ്റത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2025 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
കേരള കത്തോലിക്കാ സഭയുടെ ആഹ്വാനം അനുസരിച്ച് 2026 വർഷം പാലാ രൂപത സമുദായിക ശാക്തീകരണ വർഷമായി ആചരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ കൺവെൻഷനിൽ ആരംഭിച്ച സുവിശേവൽക്കരണ വർഷത്തിൻ്റെ പ്രവർത്തനങ്ങളും അതിൻ്റെ ഭാഗമായുള്ള "ജീവമന്ന" എന്ന പ്രോഗ്രാം വളരെ നന്നായി പോകുന്നതായും യോഗത്തിൽ വിലയിരുത്തി.
കൺവെൻഷൻ്റെ പോസ്റ്ററും രൂപതാധ്യക്ഷൻ്റെ ക്ഷണക്കത്തും, കൺവെൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥനാ കാർഡും രൂപകല്പന ചെയ്യാൻ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്തിലിനെ ചുമതലപ്പെടുത്തി. ഇടവകതലത്തിൽ ഭവനസന്ദർശനം നടത്തി ഓരോ കുടുംബങ്ങളെയും കൺവെൻഷനിലേക്ക് നേരിട്ട് ക്ഷണിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ഈ വർഷത്തെ ബൈബിൾ കൺവൻഷന്റെ ബജറ്റ് ശ്രീ. ജോണിച്ചൻ കൊട്ടുകാപ്പിള്ളി അവതരിപ്പിച്ചു. രൂപത പ്രൊക്കുറേറ്റർ ഫാദർ. ജോസഫ് മുത്തനാട്ട്, രൂപത ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കൽ, ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുതിയ പള്ളി വികാരി ഫാ. ജോർജ് മൂലേചാലിൽ, ളാലം പഴയപള്ളി സഹവികാരി ഫാ. ആൻ്റണി നങ്ങാപറമ്പിൽ, കത്തീഡ്രൽ പള്ളി സഹവികാരി ഫാ.ഐസക്ക് പെരിങ്ങമലയിൽ,
ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, സിസ്റ്റർ ആൻ ജോസ് എസ്.എച്ച്, സിസ്റ്റർ ജയ്സി സി.എം.സി, ബിനു വാഴെപറമ്പിൽ, സണ്ണി വാഴയിൽ, സോഫി വൈപ്പന, സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം, ബാബു പോൾ പെരിയപ്പുറം എന്നിവരോടൊപ്പം മറ്റു കരിസ്മാറ്റിക്, കുടുംബകൂട്ടായ്മ ഭാരവാഹികളും യോഗത്തിൽ സന്നിഹിതരായിരുന്നു.




0 Comments