മൂവാറ്റുപുഴയിൽ ബിഷപ്പ് മാർ ജോസഫ് കൊല്ലം പറമ്പിലിൻ്റെ വാഹനത്തെ പിന്തുടര്‍ന്നെത്തി ആക്രമിച്ചത് വണ്ണപ്പുറം സ്വദേശി നജീബ്; കേസെടുത്തു പോലീസ്


മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണ നടത്തിയ വണ്ണപ്പുറം സ്വദേശി നജീബിനെതിരെ ആണ് കേസ്സെടുത്തത്. 

Yes Vartha Follow Up 2

ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരിൽ നിന്ന് പിന്തുടർന്നെത്തിയ ലോറി ഡ്രൈവറാണ് നജീബ് . ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മിൽ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടർന്നു. എന്നാൽ ബിഷപിന്റെ കാറിനെ ലോറി പിന്തുടർന്നു.

 മൂവാറ്റുപുഴ സിഗ്നലിൽ ബിഷപിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചു തകർത്തു. ഭയാനകമായ സംഭവമാണ് അരങ്ങേറിയതെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ  പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ്  സ്ഥലതെത്തിയപ്പോഴേക്കും ലോറി ഡ്രൈവർ നജീബ്  സ്ഥലം വിടുകയായിരുന്നു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments