പൂഞ്ഞാർ ഡിവിഷനിൽ 2 കോടി 64 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം : അഡ്വ. ഷോൺ ജോർജ്
2025 - 2026 വാർഷിക പദ്ധതിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷന് കീഴിൽ 2 കോടി 64 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. കുടിവെള്ള പദ്ധതികൾ,സ്കൂളുകളുടെ നവീകരണം,വെളിച്ചം, പിന്നോക്ക വികസനം, ചെക്ക് ഡാം നിർമ്മാണം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ വിവിധ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. അംഗീകാരം ലഭിച്ച പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു..
1. തിടനാട് ഗ്രാമപഞ്ചായത്ത് വാര്യാനിക്കാട് കുടിവെള്ള പദ്ധതിയ്‌ക്ക് കുളം നിർമ്മാണവും നവീകരണവും - 15 ലക്ഷം
2. തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇൻഡോർ കോർട്ട് നിർമ്മിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമായി - 43.30 ലക്ഷം
3. ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് - 34.70 ലക്ഷം
4. വിവിധ സ്ഥലങ്ങളിൽ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് - 9.60 ലക്ഷം
5. തലനാട് ഗ്രാമപഞ്ചായത്ത് ബയോ ബിന്നും ബോട്ടിൽ ബൂത്തും സ്ഥാപിക്കുന്നതിന് - 7.5 ലക്ഷം
6. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് വാഹനം വാങ്ങുന്നതിന് - 7.5 ലക്ഷം
7. കൊണ്ടൂർ മുക്കാലടിക്കടവ് പാലം കൈവരിയും നടപ്പാലവും നിർമ്മാണം - 20 ലക്ഷം
8. വഴിക്കടവ് ജലസേചന പദ്ധതി നിർമ്മാണം - 10 ലക്ഷം
9. മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ കൈതപ്പാറ തോട്ടിൽ ജലസേചന പദ്ധതിക്കായി ചെക്ക് ഡാം നിർമ്മാണം - 16.5 ലക്ഷം
10. തലപ്പലം ഗ്രാമപഞ്ചായത്ത് വാർഡ് 9 പ്ലാശനാൽ ആക്കതോട്ടിൽ കുടിവെള്ള സംഭരണത്തിന് ചെക്ക് ഡാം നിർമ്മാണം - 15 ലക്ഷം
11. തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്ററിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് - 5 ലക്ഷം
12. മൂന്നിലവ് പി.എച്ച്.സിയ്ക്ക് സമീപം ഓപ്പൺ ജിം നിർമ്മിക്കുന്നതിന് - 12.50 ലക്ഷം
13. മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 8 - ൽ ഓപ്പൺ ജിം നിർമ്മാണം - 7.80 ലക്ഷം
14. മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ്-1 വടക്കുംഭാഗം പാലം നിർമ്മാണം - 10 ലക്ഷം
15. മേലുകാവ് ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ പരിശീലന കേന്ദ്രത്തിന് റൂഫിങ് നിർമ്മാണം - 5 ലക്ഷം
16. തീക്കോയി മാവടി നഗർ കുടിവെള്ള പദ്ധതി - 5 ലക്ഷം
17. മേലുകാവ് ഗ്രാമപഞ്ചായത്ത് ഇലവീഴാപൂഞ്ചിറ ടേക്ക് എ ബ്രേക്ക് പദ്ധതി - 10 ലക്ഷം
18. ഡിവിഷനിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിന് - 10 ലക്ഷം
19. തലനാട് ഗ്രാമപഞ്ചായത്ത് വാർഡ് -6 എസ്.സി. നഗറിൽ റോഡ് നിർമ്മാണം - 5 ലക്ഷം
20. പൂഞ്ഞാർ എസ് എം വി എച്ച്.എസ്.എസ്. ടോയ്ലറ്റ് നിർമ്മാണം - 10 ലക്ഷം
21. ഇല്ലിക്കൽ കല്ല് ടൂറിസം കേന്ദ്രത്തിൽ ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിന് - 5 ലക്ഷം




0 Comments