വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍


വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍
 
വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ ഒന്നാം  പ്രതി അറസ്റ്റില്‍,  11.12.2025 തീയ്യതി വൈകി 05.00 മണിക്ക്  തിരുനക്കര സ്വദേശിയുടെ വാടക വീട്ടില്‍  സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി  വീട്ടിലെ ടീവിയും, പ്രൊജക്ടറും കസേര കൊണ്ട് അടിച്ച് പൊട്ടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55.000/ (അൻപത്തി അയ്യായിരം) രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍ തെള്ളകം പടിഞ്ഞാട്ടു വീട്ടില്‍ ജിതിന്‍ ജോസഫ്‌ (30) എന്നയാളാണ് കോട്ടയം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍,ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.








പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments