സുനില്‍ പാലാ
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലായി സമുദായ അംഗങ്ങളെ അണിനിരത്തി നയിച്ച എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന് ഇത് അഭിമാന നിമിഷം. യൂണിയന് കീഴിലെ 40-ഓളം സമുദായംഗങ്ങളെ ത്രിതല പഞ്ചായത്തുകളുടെ കസേരയിലിരുത്താന്‍ മീനച്ചില്‍ യൂണിയന്‍ നേതൃത്വത്തിന് കഴിഞ്ഞു.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആശീര്‍വാദത്തോടെ യൂണിയന്‍ നേതൃത്വനം നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് ഇങ്ങനെ വലിയൊരു വിജയത്തിന് കാരണമായതെന്ന് യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേലും എം.ആര്‍. ഉല്ലാസും പറഞ്ഞു.
മത്സരിച്ച യൂണിയന്‍ നേതാക്കളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനം പേരും വിജയിച്ചു. രാമപുരം സി.റ്റി. രാജന്‍, സജീവ് വയല, മിനര്‍വാ മോഹന്‍, സോളി ഷാജി, അജിത എന്നിവരുള്‍പ്പെടെ വിജയികളായി.
ഇതില്‍ മിനര്‍വാ മോഹന്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായും സീജവ് വയല കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടേക്കും. നിരവധി ശാഖാ നേതാക്കളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ചില വാര്‍ഡുകളില്‍ നിസാര വോട്ടുകള്‍ക്കാണ് സമുദായാംഗങ്ങള്‍ പരാജയപ്പെട്ടത്.
ഇടത്-വലത്-എന്‍.ഡി.എ. നേതൃത്വങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തിയാണ് ഇത്രയധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും വിജയിപ്പിക്കാനും കഴിഞ്ഞതെന്ന് യൂണിയന്‍ നേതൃത്വം പറഞ്ഞു.

വിജയിച്ചവര്‍ക്കെല്ലാം യൂണിയന്‍വക സ്വീകരണം
മീനച്ചില്‍ യൂണിയന് കീഴിലെ വിജയിച്ച മുഴുവന്‍ ത്രിതല പഞ്ചായത്ത് സാരഥികള്‍ക്കും വിപുലമായ യോഗം വിളിച്ചുകൂട്ടി സ്വീകരണം നല്‍കുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. മികച്ച വിജയം സൃഷ്ടിച്ച സ്ഥാനാര്‍ത്ഥികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സമുദായാംഗങ്ങളെയും മൂന്ന് മുന്നണികളുടെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments