സുനില്‍ പാലാ
വേനല്‍ കടുത്തിരിക്കെ മാലിന്യം കോരി നീക്കുന്നതിന്റെ മറവില്‍ കളരിയാമ്മാക്കല്‍ പാലത്തിന്റെ ചെക്ക്ഡാം തുറന്ന് ജലം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വാട്ടര്‍ അതോറിറ്റി അധികാരികളുടെ മുന്നറിയിപ്പ്. മഴ കനിഞ്ഞില്ലെങ്കില്‍ പാലായില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കളരിയാമ്മാക്കല്‍ ചെക്ക്ഡാമിലെ പലകകള്‍ തുറന്നതറിഞ്ഞ് പാലാ വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍മാര്‍ തിടുക്കപ്പെട്ട് കളരിയാമ്മാക്കല്‍ കടവിലെത്തി വെള്ളം ഒഴുക്കിവിട്ടതിന്റെ ഗുരുതരാവസ്ഥ കരാറുകാരനെയും ബന്ധിപ്പെട്ട മൈനര്‍ ഇറിഗേഷന്‍ അധികാരികളെയും അറിയിച്ചിരുന്നു.
വെള്ളമൊഴുക്കി വിട്ടത് ഗുരുതരമായ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും
കളരിയാമ്മാക്കല്‍ ചെക്ക് ഡാമിലെ വെള്ളം വേനല്‍ കടുത്തിരിക്കെ തുറന്നുവിട്ടത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് മീനച്ചിലാറ്റില്‍ ഒഴുക്ക് നിലച്ച് ഇടമുറിഞ്ഞപ്പോഴൊക്കെ കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ നിന്നുള്ള ജലം കൊണ്ടുവന്നാണ് കുടിവെള്ള വിതരണം തടസ്സമില്ലാതെ നടപ്പാക്കിയതും വേനല്‍കാലത്ത് ഒരുവിധം പിടിച്ചു നിന്നതും. എന്നാല്‍ ഇത്തവണ വേനല്‍മഴ കിട്ടിയില്ലെങ്കിലും ആകെ പരിതാപകരമാകും അവസ്ഥ. പലകകള്‍ തുറക്കാതെ തന്നെ മാലിന്യം നീക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ പലക നീക്കി വെള്ളമൊഴുക്കി കളഞ്ഞ് മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചതാണ് പ്രശ്നമായിരിക്കുന്നത്.

നേരത്തെ ഈ റൂട്ടിൽ തിരുവനന്തപുരം - ഗുരുവായൂർ രാത്രി കാല സർവ്വീസ് ആരംഭിച്ചിരുന്നു. ഇതു വിജയിച്ചതോടെയാണ് പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുവാൻ തീരുമാനിച്ചത്.

0 Comments