കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 1 ഞായറാഴ്ച നടക്കും. പുലർച്ചെ നാലിനു നിർമാല്യദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അഭിഷേകവും ഉഷഃപൂജയും എതിർത്ത പൂജയും നടക്കും.

ദേശത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി വരുന്ന കാവടിഘോഷയാത്രകൾ ഈ സമയം ക്ഷേത്രത്തിലെത്തും. പാൽക്കാവടികളുടെ അഭിഷേകത്തിനുശേഷം 12ന് നവകാഭിഷേകവും ഉച്ചപ്പൂജയും.

വൈകിട്ട് അഞ്ചിന് നടതുറക്കും. ദീപാരാധനയ്ക്കുശേഷം വിവിധ ക്ഷേത്രങ്ങളിൽ നിന്നു ഭസ്മക്കാവടി ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. എട്ടു മണിയോടെ ഭസ്മാഭിഷേകം നടക്കും. സുബ്രഹ്മണ്യൻ താരകാസുര നിഗ്രഹം നടത്തിയ ദിവസമാണു തൈപ്പൂയം. തൈപൂയ ദിവസം കാവടി എടുക്കുന്നത് സർവ്വ ഐശ്വര്യദായകമായതിനാൽ അനവധി ഭക്തജനങ്ങൾ വ്രതാനുഷ്ഠാനങ്ങളോടെ ഈ ക്ഷേത്രത്തിൽ കാവടി അഭിഷേകം നടത്തുന്നുണ്ട്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments