പാലാ പരിശുദ്ധ ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും 19 ന് നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .....
തിരുസഭയുടെ പരിപാലകനും, പാലാ ഗാഡലൂപ്പേ മാതാ ദൈവാലയത്തിൻ്റെ ഉപമധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19,വ്യാഴാഴ്ച്ച സാഘോഷം നടത്തപ്പെടുന്നു. രാവിലെ 7 മണി മുതൽ പുഷ്പവ നേർച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
9 മണിക്ക് കുരിശിന്റെ വഴി. തുടർന്ന് നടക്കുന്ന വചനപ്രഘോഷണം ആല ഐ. എം. എസ് ധ്യാനഭവൻ ഡയറക്‌ടർ റവ. ഫാ. ജോഷി IMS നയിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് വിജയപുരംരൂപത ചാൻസിലർ റവ. ഡോ. ജോ നവസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഒരുമണി മുതൽ ഊട്ടുനേർച്ച വിതരണം ആരംഭിക്കും.
വീഡിയോ 👇👇👇
വിശുദ്ധ വാരഒരുക്കത്തിന് വേണ്ടി 2026 മാർച്ച് 25 മുതൽ
28( ബുധൻ വ്യാഴം വെള്ളി ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.3C മുതൽ 9.00 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. റവ ഫാ. തോമസ് നെടുമാങ്കുഴിയും, റവ. ഫാ. ഗീവർഗീസ് പാലമൂട്ടിൽതെക്കേതിലും ധ്യാനം നയിക്കും.



0 Comments