രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 11 ന് കൊടിയേറി 16 ന് അവസാനിക്കുമെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...വീഡിയോ വാർത്തയോടൊപ്പം



 കോട്ടയം ജില്ലയിലെ  മീനച്ചിൽ താലൂക്കിൽ ദിവസേന പിതൃതർപ്പണം നടക്കുന്ന ഏക ശിവക്ഷേത്രമായ രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 ഫെബ്രുവരി  11 ന് കൊടിയേറി ഫെബ്രുവരി 16 ന്  ആറാട്ടോടുകൂടി പര്യവസാനിക്കും. 

 കൊടിയേറ്റ് ദിനമായ ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ മേള ജ്വാല പുരസ്കാര ജേതാവ് ബാലാജി ശ്രീകുമാറുടെ കീഴിൽ മേളം അഭ്യസിച്ച കലാകാരന്മാരുടെ പഞ്ചാരിമേളം. 8ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലാത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി പെരുമനയില്ലത്ത് മുരളി നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 


8.30 മുതൽ ത്രയംബകം ഭജൻസ് രാമപുരം അവതരിപ്പിക്കുന്ന രാഗധാര.  2,3,4 ഉത്സവ ദിനങ്ങളിൽ അതായത് ഫെബ്രുവരി 12 13 14 തീയതികളിൽ ഉത്സവ ബലി, 12.30ന് ഉത്സവ ബലി ദർശനം പ്രസാദഊട്ട്. കൊടിക്കീഴിൽ വിളക്കിന്റെ ദിനമായ 12.ന് വൈകിട്ട് 7.30 മുതൽ സ്റ്റാർ സിംഗർ ഫെയിം ഗായിക ജെറിൻ ഷാജി നയിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ.  മൂന്നാം തിരുവുത്സവ ദിനത്തിൽ വൈകിട്ട് 6 മുതൽ ശ്രീ.വി. സൂരജ് ലാൽ അവതരിപ്പിക്കുന്ന സംഗീത സദസ്സ് എട്ടുമണിക്ക് നാട്യാഞ്ജലി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത മഞ്ജരി.

വീഡിയോ ഇവിടെ കാണാം 👇👇👇


 നാലാം ഉത്സവ ദിനമായ ഫെബ്രുവരി 14ന് വൈകിട്ട് 5 30 മുതൽ അഷ്ടഭിഷേകം പ്രദോഷപൂജ. 7 മണി മുതൽ തിരുവാതിര എൻഎസ്എസ് വനിതാ സമാജം രാമപുരം, സീതാമഹേശ്വരി തിരുവാതിര സംഘം രാമപുരം, കാശിനാഥ് മാതൃസമിതി രാമപുരം, ദേവി സമാജം തിരുവാതിര കളി സംഘം പൂവക്കുളം, നവരത്ന തിരുവാതിര സംഘം രാമപുരം, എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിര. 


 അഞ്ചാം ഉത്സവ ദിനവും, മഹാശിവരാത്രിയും, പള്ളിവേട്ട ദിനവുമായ ഞായറാഴ്ച ഉച്ചയ്ക്ക് മഹാപ്രസാദഊട്ട്, വൈകിട്ട് 4.30 മുതൽ കാവടി എതിരേൽപ്പ് വേലകളി. അഞ്ചു മണിക്ക് ഇളനീർ അഭിഷേകം. 7. 30 മുതൽ സ്വരലയ സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന നൃത്താര്ച്ചന 10 മണി മുതൽ ശിവരാത്രി പൂജ. പള്ളിവേട്ട വിളക്ക്. 

 ആറാട്ട് ദിനമായ ഫെബ്രുവരി 16- ആം തീയതി തിങ്കളാഴ്ച രാവിലെ 9 മുതൽ ശ്രീ ബാലാജി ശ്രീകുമാർ വാര്യരുടെ പ്രമാണത്തിൽ ബാലാജി ഗുരുകുലം അവതരിപ്പിക്കുന്ന ആറാട്ട് മേളം, ഏറ്റുമാനൂർ ശ്രീകാന്ത് ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാദസ്വരം. 


 ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ. വൈകിട്ട് 4 30ന് ആറാട്ട് പുറപ്പാട് 
 ആറുമണിക്ക് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം തീർത്ഥ കുളത്തിൽ ആറാട്ട് താലപ്പൊലി ആട്ടക്കാവടി കൊട്ടക്കാവടി എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എതിരേൽപ്പ്. ആറാട്ടുവിളക്ക്, ദീപക്കാഴ്ച, കൊടിയിറക്ക്, വെടിക്കെട്ട് ഇരുപത്തഞ്ച് കലശാഭിഷേകം. 

 പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ്  കെ.ബി.അനിൽ കുമാർ, സെക്രട്ടറി  പി.രാധാകൃഷ്ണൻ, ട്രഷറർ  .എം സി .രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഇ.കെ. ശശി എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments