131-ാം തവണ രക്തം ദാനം ചെയ്ത് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർക്ക് യാത്രയയപ്പ് നൽകി ഷിബു തെക്കേമറ്റം



131-ാം തവണ രക്തം ദാനം ചെയ്ത് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർക്ക് യാത്രയയപ്പ് നൽകി ഷിബു തെക്കേമറ്റം 

 ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലിന് പാലാ ബ്ലഡ് ഫോറത്തിൻ്റെ യാത്രാമംഗളങ്ങൾ രക്തദാനത്തിലൂടെ നൽകി. 


ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ നൂറ്റിമുപ്പത്തിയൊന്നാമത് തവണത്തെ രക്തദാനത്തോടെയാണ് രക്തദാന ക്യാമ്പ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.


   മോൺ. ഡോ. ജോസഫ് കണിയോടിക്കലിന് പാലാ ബ്ലഡ് ഫോറത്തിൻ്റെ സമ്മാനം ഷിബു തെക്കേമറ്റം നൽകികൊണ്ടാണ് രക്തദാനം ആരംഭിച്ചത്. ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗം ഡൈനോ ജയിംസ് , മനു കെ എം, വിനീറ്റാ സിബി എന്നിവർ ആശംസകൾ അർപ്പിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments