പൂവരണി ക്ഷേത്രം - പി.എച്ച്.സി റോഡിന് ശാപമോക്ഷം... ജോസ്.കെ.മാണിക്ക് നന്ദി പറഞ്ഞ് നാട്ടുകാര്‍... പി.എം.ജി.എസ് പദ്ധതിയില്‍ 1.94 കോടി മുടക്കി നവീകരിച്ചു.




മീനച്ചില്‍ ഗ്രാമ പഞ്ചായത്തിലെ പൂവരണി ക്ഷേത്രം - പി.എച്ച്.സി റോഡിന്റെ ശനി ദിശ പടേ മാറി. 2.30 കി.മീ റോഡ് ടാര്‍ ചെയ്ത് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. 
 
അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായ റോഡിലൂടെ എത്തിയ ജോസ്.കെ.മാണിക്ക് നാട്ടുകാര്‍ വന്‍ സ്വീകരണം നല്‍കി.
 

 

കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍ ജോസ്.കെ.മാണി എം.പിയുടെ ശുപാര്‍ശ പ്രകാരം ഉള്‍പ്പെടുത്തി  ആരംഭിച്ച റോഡ് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിയിരുന്നു. പണി ഉപേക്ഷിച്ച കോണ്‍ട്രാക്ടറെ നീക്കം ചെയ്ത് സര്‍ക്കാര്‍ പുതിയ ഭരണാനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ടാറിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നാട്ടുകാര്‍ നേരിട്ട ദുര്‍ഘട യാത്രയ്ക്ക് ഇതോടെ പരിഹാരമായി.

ജോസ് കെ.മാണി എം.പിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി 2.30 കി.മീ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചത്. .നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് ഇതോടെ പരിഹാരമായി.

ഓരോ പദ്ധതിക്കു പിന്നിലും നിരന്തര നിരീക്ഷണവും ഇടപെടലും ഉണ്ടായി എങ്കിലേ ഓരോ പദ്ധതിയും പൂര്‍ത്തിയാക്കി സമര്‍പ്പിക്കുവാന്‍ കഴിയൂ എന്ന് ജോസ്.കെ.മാണി പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments