ജോസ് കെ. മാണി നയിക്കുന്ന എല്‍.ഡി.എഫ് വികസന സദസ്സിന് ഇന്ന് തുടക്കമാകും... ഉദ്ഘാടനം ഇന്ന് 4 ന് കരൂര്‍ പേണ്ടാനം വയലില്‍




നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദസ്സുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുമെന്ന് സംഘാടകര്‍  അറിയിച്ചു.

12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി നടക്കുന്ന വികസന സദസ്സ് നയിക്കുന്നത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി യാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചും ഭാവി വികസനത്തിന് ജനാഭിപ്രായം തേടിയും എല്‍ഡിഎഫ് നേതൃത്വത്തില്‍ കരൂര്‍, മുത്തോലി, കൊഴുവാനാല്‍ പഞ്ചായത്തുകളിലെ വികസന സദസ്സുകള്‍ക്ക് ശനിയാഴ്ച തുടക്കമാവും. 


കരൂര്‍ പേണ്ടാനംവയല്‍ ജങ്ഷനില്‍ ഇന്ന് വൈകുന്നേരം 4 ന്  സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ്‌കുമാര്‍ എം.പി നിയോജക മണ്ഡലം തല വികസന സദസ്സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുത്തോലിക്കവലയില്‍ വൈകിട്ട് 5 മണിക്കും കൊഴുവനാലില്‍ ആറ് മണിക്കും വികസന സദസ്സുകള്‍ നടക്കും. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന വികസന സദസ്സുകളില്‍ എല്‍ഡിഎഫ് ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

22ന് വൈകിട്ട് നാല് മണിക്ക് തലനാട്, അഞ്ചിന് മുന്നിലവ്, ആറിന് മേലുകാവ് എന്നിവിടങ്ങളിലും സദസ് നടക്കും. 23 ന് നടത്തുമെന്നറിയിച്ചിരുന്ന എലിക്കുളം, മീനച്ചില്‍, തലപ്പലം സദസ്സുകള്‍ 25 ന് നടത്തും. ഫെബ്രുവരി 24ന് ഭരണങ്ങാനം, കടനാട്, രാമപുരം മണ്ഡലങ്ങളിലും വികസന സദസ് നടത്തും.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് തിരികെ പിടിച്ചു. ബി.ജെ.പി ഭരിച്ചു കൊണ്ടിരുന്ന മുത്തോലി പഞ്ചായത്ത് വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു.അവിടെ കോണ്‍ഗ്രസിന്റെ ഒരു ജനപ്രതിനിധി പോലും വിജയിച്ചില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കിടങ്ങൂര്‍ ഉള്‍പ്പെടെ പാലാ നിയോജക മണ്ഡലത്തിലെ എല്ലാജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുപിടിച്ചു. യു.ഡി.എഫിന് വോട്ടു ചെയ്ത വോട്ടര്‍മാര്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവാണ് ആയിരങ്ങള്‍ പങ്കെടുത്ത വികസന മുന്നേറ്റ യാത്രയുടെ വിജയം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പാലായുടെ വികസന മുരടിപ്പും ജനം ചുമതല ഏല്പിച്ചവരുടെ നിസ്സംഗതയും, അലംഭാവവും, നിസ്സഹരണവും നടത്തിയതിനെതിരെയുള്ള ജനകീയ പ്രതിഷേധം കൂടിയായിരുന്നു വികസന മുന്നേറ്റ ജാഥയുടെ വിജയമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത എല്‍ഡിഎഫ് നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ ജോര്‍ജ്, ടോബിന്‍ കെ അലക്‌സ്, സജേഷ് ശശി, ബെന്നി തെരുവത്ത് എന്നിവര്‍ പറഞ്ഞു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments