പാലാ രൂപത പിതൃവേദി പ്രവർത്തന വർഷ ഉദ്ഘാടനം നാളെ (22.02.26)
കാലഘട്ടത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സമുദായത്തെയും സമൂ ഹത്തെയും ശക്തിപ്പെടുത്തുന്ന പിതാക്കൻമാരുടെ സംഘടനയായ പിതൃവേദി യുടെ പ്രവർത്തന വർഷ ഉദ്ഘാടനം നാളെ. പാലാ രൂപത ഫാമിലി അപ്പോസ്ത ലേറ്റാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിലുള്ള മാർ സെബാസ്റ്റ്യൻ വയലിൽ ഓഡി റ്റോറിയത്തിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരി തെളിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. രൂപത പിതൃവേദി പ്രസിഡന്റ് ശ്രീ. ജോസ് തോമസ് മുത്തനാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
പാലാ രൂപത പിതൃവേദി ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ ഏവർക്കും സ്വാഗതം ആശംസിക്കും. കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച് യൂണി റ്റുകളെയും പിതൃവേദിയുടെ മുൻ പ്രസിഡന്റുമാരെയും തദവസരത്തിൽ ആദരി ക്കും.
തുടർന്ന് 6 മണിക്ക് ചേരുന്ന പഠനശിബിരത്തിൽ പാലാ രൂപത വികാരി നറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആമുഖപ്രഭാഷണം നടത്തും. സീറോ മലബാർ സഭ സമുദായശക്തീകരണവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷ ത്തിൽ സമുദായശക്തീകരണ വർഷത്തെക്കുറിച്ചുള്ള പഠനക്ലാസ്സ് SMYM ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര നയിക്കും.
തുടർന്ന് ഗ്രൂപ്പ് ചർച്ചയും, അഭിപ്രായരൂപീകരണവും ഉണ്ടായിരിക്കും. വൈകുന്നേരം 8 മണിയോ ടുകൂടി ചടങ്ങുകൾ അവസാനിക്കും. പാലാ രൂപതയിലെ എല്ലാ ഇടവകയിലെയും പിതൃവേദി ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. ചടങ്ങുകൾക്ക് ഫാമിലി അപ്പോസ്തലേറ്റ് അസി.ഡയറക്ടർ റവ.ഫാ. മാത്യു കാടൻകാവിൽ, പിതൃവേദി രൂപത ഭാരവാഹികളായ ബിൻസ് ജോസ് തൊടുകയിൽ, സെബാ സ്റ്റ്യൻ തോമസ് പനയ്ക്കക്കുഴി, തങ്കച്ചൻ പി.എം പുളിയൻമറ്റം, ജോർജ് ടിക്സൺ മണിമലത്തടത്തിൽ, ജോർജ് ജോസഫ് നരിക്കാട്ട്, ജോസുകുട്ടി ജോസഫ് അറ യ്ക്കപ്പറമ്പിൽ, സാജു മാത്യു കാരമയിൽ, ബെന്നി ജോൺ കളപ്പുരയ്ക്കൽ, റോയ് മാത്യു പുല്ലൻകുന്നേൽ എന്നിവർ നേതൃത്വം വഹിക്കും.





0 Comments