കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ......
രാമപുരം കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ കുംഭപ്പൂയമഹോത്സവം 23 ന് അസ്തമയശേഷം 7.30 നും 8 നും മദ്ധ്യേ കൊടിയേറി, 28 ന് വൈകിട്ട് 5 നും 6 നും മദ്ധ്യേ ആറാട്ടോടുകൂടി സമാപിക്കും. ക്ഷേത്രം തന്ത്രി സനത്ത്, മേല്‍ശാന്തി സന്ദീപ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 1924 മാര്‍ച്ച് 28 ന് പ്രതിഷ്ഠിതമായി 102 വര്‍ഷമായ ക്ഷേത്രം, 2007 ല്‍ രണ്ട് ശ്രീകോവിലുകളില്‍ പുനഃപ്രതിഷ്ഠ നടന്ന് കൊടിയേറ്റും ആറാട്ടുമായി ആറുദിവസത്തെ കുംഭപ്പൂയമഹോത്സവം ആരംഭിച്ചതിനുശേഷം 19-ാമത് മഹോത്സവമാണ് ഇപ്പോള്‍ നടക്കുന്നത്.
വീഡിയോ 👇👇👇👇
ശാഖാ പ്രസിഡന്റ് പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം വഹിക്കും. 23 ന് രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 ന് ഉഷഃപൂജ, 7.30 ന് ശുദ്ധിക്രിയകള്‍, വൈകിട്ട് 5 ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 8 ന് തൃക്കൊടിയേറ്റ്, 8.15 ന് പ്രഭാഷണം, 9 ന് കൈകൊട്ടിക്കളി, 9.30 ന് നൃത്തസന്ധ്യ, 24 ന് രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, 6 ന് ഉഷഃപൂജ, 10.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന,
7 ന് ദൈവദശകാലാപനം, 7.30 ന് പരിപ്പ് ഗുരുവന്ദന ഭജന്‍സ് നടത്തുന്ന ഭജന്‍സ്, 8 ന് പ്രസാദം ഊട്ട്, 8.30 ന് അത്താഴപൂജ, 25 ന് രാവിലെ 5.30 ന് ഗണപതിഹവനം, 7 ന് കലശപൂജ, വൈകിട്ട് 5 ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 7 ന് ദൈവദശകാലാപനം, 7.30 ന് ഡാന്‍സ് 7.45 ന് ലളിതഗാനം, 8 ന് കോല്‍കളി, പ്രസാദം ഊട്ട്, 8.30 ന് അത്താഴപൂജ, 8.30 ന് തിരുവാതിര, കൈകൊട്ടിക്കളി, 26 ന് രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, 5.30 ന് ഗണപതിഹവനം, 10.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ദൈവദശകാലാപനം, 7.30 ന് പ്രസാദം ഊട്ട്,
നൃത്തനാടകം, 8.30 ന് അത്താഴപൂജ, 27 ന് രാവിലെ 6 ന് ഉഷഃപൂജ, 7 ന് കലശപൂജ, 10.30 ന് ഉച്ചപൂജ, വൈകിട്ട് 5.30 ന് കാഴ്ച്ചശ്രീബലി, 6.30 ന് ദീപാരാധന, 7.15 ന് ഹിഡുംബന്‍ പൂജ, 7.30 ന് ഗാനമേള, 8ന് പ്രസാദം ഊട്ട്, 10.30 ന് പള്ളിവേട്ട, 28 ന് രാവിലെ 6 ന് പള്ളിയുണര്‍ത്തല്‍, കണികാണിക്കല്‍, 8.30 ന് കാവടിപൂജ, 11 ന് നാരയണീയം, 12.30 ന് പ്രസാദം ഊട്ട്, 4.30 ന് നടതുറക്കല്‍, 5 ന് ആറാട്ടുബലി, 7 ന് ആറാട്ട ഘോഷയാത്ര, ആറാട്ട സദ്യ എന്നിവ നടക്കും. സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, വി. ഷാജി ഇല്ലിമൂട്ടില്‍, വിശ്വന്‍ രാമപുരം, ശശി മഞ്ഞപ്പള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments