സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കര്‍ഷകര്‍ എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട്
മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടത്തുമെന്ന് സംഘാടകർ രാമപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിന്റെയും ഇൻഫാമിന്റെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 27ന് രാവിലെ വിവിധ പ്രദർശനങ്ങൾ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ഫെസ്റ്റിന് ഔദ്യോഗിക തുടക്കമാകും. ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി കാർഷിക പ്രദർശനം, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകൾ, പുരാവസ്തു-നാണയ പ്രദർശനം, കുതിരസവാരി, ഒട്ടകസവാരി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന ‘കമാന്റോ’ എന്ന പോത്തിന്റെ പ്രദർശനം, റോബോട്ടിക് പ്രദർശനം എന്നിവ നടക്കും. കുട്ടികൾക്കായി വിവിധ വിനോദ-വിജ്ഞാനപരമായ പ്രവർത്തനങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യകളും അരങ്ങേറും.
വീഡിയോ ഇവിടെ കാണാം 👇👇👇
കുടുംബസമേതം എത്തി ആസ്വദിക്കാവുന്ന സമഗ്രമായ മേളയായിരിക്കും രാമപുരം ഫെസ്റ്റ്. കാർഷിക മേഖലയിലെ പുതുമകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ, കാർഷീക സെമിനാറുകൾ കർഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും. ഫ്‌ളവർ ഷോ, പെറ്റ് ഷോ, പുരാവസ്തു-നാണയ പ്രദർശനം, കാർഷീക വിളകളുടെ പ്രദർശനം, ഭക്ഷ്യമേള എന്നിവ സന്ദർശകർക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.
വിവിധ കമ്മിറ്റികൾ പ്രൊഫസർ കെ. കെ. ജോസ് കരിപ്പാക്കുടിയിൽ, സിബി തോമസ് കോയിപ്പിള്ളിൽ, ഷാജി ആറ്റുപുറം, മനോജ് ചീങ്കല്ലേൽ, ബിജു കുന്നേൽ, ടോം തോമസ് പുളിക്കച്ചാലിൽ, ബേബി പന്തപ്പിള്ളിൽ, ആലീസ് ജോർജ്ജ്, സഞ്ജു നെടുംകുന്നേല്‍, സിബി തോമസ് കുന്നേല്‍, ബിനോയി ഊടുപുഴ, മനോജ് പണിക്കർ, വിശ്വന്‍ രാമപുരം, അരുണ്‍ കുളക്കാട്ടോലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
രാമപുരം ഫോറോനാ പള്ളി വികാരി ബഹു. ബർക്കുമാൻസ് കുന്നുംപുറം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സോണൽ ഡയറക്ടർ റവ. ഫാ. അഖിൽ കുഴിമുള്ളിൽ, ബിനു മാണിമംഗലം, പ്രൊഫസർ K K ജോസ് കരിപ്പകുടിയിൽ, സിബി കൊയപ്പിള്ളിൽ , എം.കെ. കുര്യാക്കോസ് മാണി വയലിൽ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകും.
രാമപുരം ഫൊറോനാപ്പള്ളി മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബർക്ക്മാൻസ് കുന്നുംപുറം, റവ. ഫാ. അഖിൽ കുഴിമുള്ളിൽ, ബിനു മാണിമംഗലം എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സജീവമായി പങ്കാളികളായി രാമപുരം ഫെസ്റ്റ് വിജയകരമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനും 80754 75164





0 Comments