പാലാ മുരിക്കുംപുഴയില്‍ വീണ്ടും കൊലപാതകം. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.
ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയില്‍. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ മുന്‍പും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹം മോര്‍ച്ചറിയില്‍.ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകള്‍ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികള്‍ തമ്മിലുള്ള കശപിശയെ തുടര്‍ന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്.
കള്ളും കഞ്ചാവും വില്ലന്‍
തൊഴിലാളികള്‍ തമ്മിലുള്ള വാക്കേറ്റവും കൊലപാതകവും തുടരാന്‍ കാരണം കള്ളും കഞ്ചാവുമെന്ന് സൂചന . ഒരു പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് നാലു മാസം മുമ്പത്തെ കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അന്നും മദ്യപിച്ച ശേഷമുള്ള വാക്ക് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് '

0 Comments