അൽഫോൻസാ കോളേജിൽ നടന്ന ഒന്നാമത് കേരള സ്റ്റേറ്റ് കിഡ്സ് അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 690 പോയിന്റോടെ എറണാകുളം ജില്ല ഓവർ ഓൾ ചാമ്പ്യൻ മാരായി. 425 പോയിന്റ് നേടിയ കോട്ടയത്തിനു ആണ്
രണ്ടാം സ്ഥാനം. 376പോയിന്റ് നേടിയ തിരുവനന്തപുരം ജില്ലാ മൂന്നാം സ്ഥാനവും നേടി.
ബെസ്റ്റ് സ്കൂൾ ആയി 247 നേടിയ ഭവൻസ് മുൻഷി vidyasram തിരുവാങ്കുളം തിരെഞ്ഞെടുക്കപ്പെട്ടു. 191 പോയിന്റ് നേടിയ വൈപ്പിന് ബ്ലോക്ക് പഞ്ചായത്ത് രണ്ടാമതും, 117 പോയിന്റ് നേടിയ ഭവൻസ് വിദ്യ മന്തിർ എരൂർ ബെസ്റ്റ് സ്കൂൾ പട്ടികയിൽ മൂന്നാമതും എത്തി
താഴെ പറയുന്നവർ വിവിധ ഗ്രൂപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
ലെവൽ 1 ബോയ്സ്
1. 31പോയിന്റ്-DIYES international സ്കൂൾ parasala
2. 30പോയിന്റ്-ഭവൻസ് മുൻഷി vidyasram തിരുവാങ്കുളം
3. 26പോയിന്റ് നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം
ലെവൽ 1 ഗേൾസ്
1. 37പോയിന്റ്-നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം
2. 34പോയിന്റ്-ഭവൻസ് വിദ്യമന്തിർ എരൂർ
3.33പോയിന്റ്-ഭവൻസ് മുൻഷി vidyasram തിരുവാങ്കുളം
ലെവൽ 2 ബോയ്സ്
1.44പോയിന്റ്- വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്
2. 40പോയിന്റ്-ഭവൻസ് മുൻഷി vidyasram തിരുവാങ്കുളം
3.-35പോയിന്റ് ഭവൻസ് ആദർശ വിദ്യാലയം കാക്കനാട്
ലെവൽ 2 ഗേൾസ്
1. 48പോയിന്റ്- ഭവൻസ് മുൻഷി vidyasram തിരുവാങ്കുളം
2.46പോയിന്റ-വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്
3.39പോയിന്റ്- മേരി മാതാ പബ്ലിക് സ്കൂൾ ഇടക്കുന്നം
ലെവൽ 3 ബോയ്സ്
1. 63 പോയിന്റ്-ഭവൻസ് മുൻഷി vidyasram തിരുവാങ്കുളം
2. 63പോയിന്റ്- ഭവൻസ് വിദ്യമന്തിർ എരൂർ
3. 53പോയിന്റ് - Bhim athletic കവടിയാർ
ലെവൽ 3 ഗേൾസ്
1. 50പോയിന്റ്- വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്
2. 41പോയിന്റ് GHSS ഭുതക്കുളം
3. സെന്റ്. Rochs തോപ്പ് മൂന്നാം സ്ഥാനവും നേടി
രാവിലെ നടന്ന ഉത്ഘാടനസമ്മേളനത്തിൽ ഡോ. തങ്കച്ചൻ മാത്യു സ്വാഗതം നേർന്നു.
കേരള സ്റ്റേറ്റ് അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ശ്രീ ചന്ദ്രശേഖരൻ പിള്ള ആമുഖ പ്രഭാഷണം നടത്തി.
കോട്ടയം ജില്ല അതിലേറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ മാത്യു കരീത്തറ അദ്ധ്ഷ പ്രസംഗം നടത്തി.
മുനിസിപ്പൽവൈസ്ചെയർപേഴ്സൺ മായ രാഹുൽ ഉത്ഘാടനം നിർവഹിച്ചു.
കേരള സ്റ്റേറ്റ് കിഡ്സ് അതിലേറ്റിക്സ് ചെയർമാൻ ശ്രീ രവീന്ദ്രൻ കെ.കെ പതാക ഉയർത്തി.
പാലാ മുനിസിപ്പൽ കൗൺസിലർ അഡ്വക്കേറ്റ് . ബിനു പുളിക്കകണ്ടം, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റെവ്. പ്രൊഫ്. സി . മിനിമോൾ മാത്യു, ഡോ വി സി അലക്സ് , റോയ് സ്‌കറിയ എന്നിവർ ആശംസകൾ നേർന്നു.
ശ്രീ ഷിനിൽ കുര്യാക്കോസ് കൺവീനർ, കേരള സ്റ്റേറ്റ് കിഡ്സ് അതിലേറ്റിക്സ് സമ്മേളനത്തിന് നന്ദി അറിയിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം ജില്ല അതിലേറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ മാത്യു കരീത്തറ അദ്ധ്യഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ പ്രിൻസി സണ്ണി മുഖ്യ പ്രഭാഷണം നടത്തി.
കോട്ടയം ജില്ല സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് ഡോ ബൈജു വര്ഗീസ് ഗുരുക്കൾ വിജയികള്ക്ക് ട്രോഫികൾ വിതരണം ചെയ്തു.
അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റെവ്. പ്രൊഫ്. സി . മിനിമോൾ മാത്യു , കെ. കെ രവീന്ദ്രൻ ചെയർമാൻ കിഡ്സ് അതിലേറ്റിക്സ് എന്നിവർ ആശംസകൾ നേർന്നു. കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ തങ്കച്ചൻ മാത്യു നന്ദി അറിയിച്ചു.
.jpeg)




0 Comments