തിരുവനന്തപുരം നെടുവത്തൂർ ഇ.വി. എച്ച്.എസ്.എസിലെ പ്രഥമാധ്യാപിക ക്ക് ചുരിദാർ ധരിക്കുവാനുള്ള അവകാശം നിഷേധിച്ച മാനേജരുടെ നടപടി അപലപനീയമാണെന്നും മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.പി.എസ്.എച്ച്.എസ്.എ (കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ) സംസ്ഥാന കമ്മിറ്റി.
എസ്.എസ്.എൽ.സി പരീക്ഷയിലെ ഐ.ടി പരീക്ഷയുടെ ചീഫിൻ്റെ ചുമതല വഹിക്കാനായി സ്കൂളിൽ എത്തിയ പ്രധാനധ്യാപികയായിരുന്നു സിന്ധു എസ് നായർ. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനായി ഭക്ഷ്യവസ്തുക്കളുമായി സ്‌കൂളിൽ എത്തിയ ഹെഡ്മിസ്ട്രസ്സിനോട് മാനേജ്മെൻ്റ് സ്വീകരിച്ച നടപടി മനുഷ്യത്വ രഹിതവും പരിഷ്കൃത സമൂഹത്തിന് ചേർന്നതുമല്ല.
സ്ത്രീത്വത്തെ അപമാനിച്ച മാനേജർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
പ്രസിഡൻ്റ് വി.എം റെജിമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ആർ സുനിൽകുമാർ, ട്രഷറർ കെ.കെ ഉസ്മാൻ, വൈസ് പ്രസിഡൻ്റുമാരായ ബിപിൻ ഭാസ്കർ, ജോ സെബാസ്റ്റ്യൻ, സലാം ടി, സെക്രട്ടറിമാരായ ജേക്കബ് അറയ്ക്കൽ, ഷാജി വർഗീസ്, വി.കെ ഫൈസൽ, വനിത ഫോറം കൺവീനർ എസ് സ്മിത, അക്കാദമിക്ക് കൗൺസിൽ കൺവീനർ എം.കെ ഗിരീഷ്, ചെയർമാൻ എം.കെ സൈനബ, ഗ്രീവൻസ് സെൽ കൺവീനർ ദിലീപ് കുമാർ, മാധ്യമ വിഭാഗം കൺവീനർ ജോബെറ്റ് തോമസ് പാലാ എന്നിവർ പ്രസംഗിച്ചു.



0 Comments