കൃഷിക്ക് വ്യവസായ പരിഗണന നൽകണം, വിജ്ഞാനവ്യാപനവും വിപണിയിട പെടലുകളും കാര്യക്ഷമമാക്കണം: മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്.
കാർഷിക ഉൽപ്പന്നങ്ങൾക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് തുല്യമായ പരിഗണനയും പ്രോൽസാഹനവും നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. അസംഘടിതരായ കർഷകരെ വോട്ടു യന്ത്രങ്ങളായി മാത്രം കാണുന്ന സമീപനം തിരുത്തണമെന്നും കർഷകർക്കു വേണ്ടി ഏകോപിത പദ്ധതികൾ ആവിഷ്കരിക്കണമെന്നും കാർഷിക ഉൽപ്പന്നങ്ങൾക്കും വിളകൾക്കും ന്യായവില ഉറപ്പുവരുത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
നൂതന സാങ്കേതികവിദ്യകൾ പ്രയോജപ്പെടുത്തിയുള്ള സ്മാർട് ഫാമിങ്ങിന് പ്രസക്‌തിയേറുന്നതായും യുവതലമുറയെ കൃഷിയിലേക്കാകർഷിക്കാൻ പ്രൊഫഷണൽ കൃഷി രീതികൾക്കാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നബാർഡിൻ്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി
അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ സംഘടിപ്പിച്ച സ്മാർട്ട് ഫാമിങ്ങ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ.വേത്താനത്ത്.
പി.എസ്.ഡബ്ലിയു.എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. മാത്യു പുളിക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, ഷീബാ ബെന്നി, കോർഡിനേറ്റർ സൗമ്യാ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ. ഗാഥാ വി പിള്ള, ഡോ .ആശാ വി നായർ, വിഷ്ണു . ബി എന്നിവർ ക്ലാസ്സുകൾ നയിച്ചു.




0 Comments