ഫുട്‌ബോൾ താരവും പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി അന്തരിച്ചു

 

  മുൻ സർവകലാശാല ഫുട്‌ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) തിരുവനന്തപുരത്ത് അന്തരിച്ചു. കബറടക്കം നാളെ(തിങ്കളാഴ്ച ) രാവിലെ 11 ന് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ  മൃതദേഹം ഇന്ന്  കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജ്  വസതിയിൽ എത്തിക്കും.


 അസുഖ ബാധിതനായിരിക്കെയാണ് അന്ത്യം. കോട്ടയം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റും, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. 


കൂടാതെ എം.ജി യൂണിവേഴ്‌സിറ്റി കായിക വിഭാഗം മുൻ മേധാവിയായിരുന്നു. 1979 മുതൽ 85 വരെയാണ് കേരള സർവകലാശാലയിൽ പരിശീലകനായിരുന്നു. പിന്നീട് എം.ജി. സർവ്വകലാശാലയിലായിരുന്നു. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് സലിം, സജീന, ഷബീന. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments