"ഒരു ലിറ്റർ കള്ളിൻ്റെ പകുതി കാശെങ്കിലും ഒരു ലിറ്റർ പാലിന് വേണം "




"ഒരു ലിറ്റർ കള്ളിൻ്റെ പകുതി കാശെങ്കിലും ഒരു ലിറ്റർ പാലിന് വേണം "

ഒരു ലിറ്റർ പാലിന് ഒരു ലിറ്റർ കള്ളിൻ്റെ പകുതി കാശെങ്കിലും ക്ഷീര കർഷകർക്ക് ലഭ്യമാക്കണമെന്ന് കൊല്ലപ്പള്ളിയിൽ നടന്ന ക്ഷീര കർഷക സംഗമം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം കൊല്ലപ്പള്ളി ക്ഷീരോല്പാദക സംഘം പ്രസിഡൻ്റ് ബേബി സ്കറിയ അവതരിപ്പിച്ചു. കാലിത്തീറ്റയുടെയും അനുബന്ധ സാധനങ്ങളുടെയും വിലക്കയറ്റത്തിൽ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധി യിലാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.


കൊല്ലപ്പള്ളി ക്ഷീരോല്പാദക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക ജനസമ്പർക്ക പരിപാടി മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി മുഖ്യപ്രഭാഷണം നടത്തി.


 ബ്ലോക്ക് മെമ്പർ ജോസ് പ്ലാശനാൽ, പഞ്ചായത്ത് മെമ്പർമാരായ എസ്. ജ്യോതി ലക്ഷ്മി, ഉഷാ രാജു, വി.ജി. സോമൻ, കമ്മിറ്റി അംഗങ്ങളായ ജയ്സൺ നടുവിലേക്കുറ്റ്, മ്പെന്നി വാളികുളം, ക്ഷീരവികസന ഓഫീസർ രാജി എസ്. മണി, എറണാകുളം മേഖല യൂണിയൻ ഡയറക്ടർ സോണി ഈറ്റയ്ക്കൽ, സൂപ്പർ വൈസർ എ .എ. ടോമി,മിൽമ മാനേജർ ബിന്ദു എസ്.നായർ, സെക്രട്ടറി അനു കൃഷ്ണരാജ് എന്നിവർ പ്രസംഗിച്ചു. വെറ്റിനറി സർജൻ ഡോ. ഇ.കെ. പാർവതി , ബാങ്ക് മാനേജർ പ്രസാദ് കെ. തങ്കച്ചൻ എന്നിവർ ക്ലാസെടുത്തു .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments