പാലാ മുരിക്കുമ്പുഴയിലെ കൊലപാതകം ..... പ്രതി പിടിയിൽ


Yes vartha Follow up 3

നെടുമങ്ങാട് സ്വദേശിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ യുവാവിനെയാണ്  പാലാ പോലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഷാജി (Age 57) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ
  ശ്യാംകുമാർ Age 29 S/o റോബർട്ട്, അനിൽ ഭവൻ, പള്ളിച്ചൽ, നെടുമങ്ങാട്, തിരുവനന്തപുരം എന്നയാൾ പാലാ പോലീസിന്റെ പിടിയിൽ. 


തന്നെ ചീത്ത വിളിച്ചതിലും പാത്രം കൊണ്ട് നെറ്റിയിൽ മർദ്ദിച്ചതിലും മുൻപ് പലപ്രാവശ്യം വഴക്കുണ്ടാക്കിയ വിരോധവും നിമിത്തം ഷാജിയെ  കൊല്ലണം എന്നുള്ള ഉദ്ദേശത്തോടെ   19.02.2026 തീയതി രാത്രി 10.30 മണിയോടെ പാലാ മുരിക്കുംപുഴ ഭാഗത്തുള്ള താമസസ്ഥലത്ത്  വെച്ച് വഴക്കുണ്ടാക്കി അവിടെ നിന്നും പിരിഞ്ഞുപോയ പ്രതി രാത്രി 11.00 മണിയോടെ തിരികെ വന്ന്  ഷാജി താമസിച്ചിരുന്ന പാലാ മുരിക്കുംമ്പുഴ ഭാഗത്തുള്ള ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുൻവശം അരമതിലിൽ ഇരിക്കുകയായിരുന്ന ഷാജിയെ  വഴിയിലേക്ക് തള്ളിയിട്ടു കൈകൊണ്ട് ഇടിച്ചും നെഞ്ചിലും വയറിലും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു.


 സംഭവത്തിൽ  ഇന്നേ ദിവസം (20.02.2026) പാലാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇതിലെ പ്രതിയായ ശ്യാംകുമാർ Age 29 S/o റോബർട്ട്, അനിൽ ഭവൻ, പള്ളിച്ചൽ, നെടുമങ്ങാട്, തിരുവനന്തപുരം എന്നയാളെ  പാലാ പോലീസ് ഇന്നേ ദിവസം (20.02.2026)  അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതുമാണ്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പി.ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ്കുമാർ കെ, രാജു എം.സി, എജിസൻ പി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സിനോജ് പി.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുമാർ എം.ആർ, ജോജോമോൻ തോമസ്, ശങ്കർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments