വികസന മുന്നേറ്റം നടത്തിയത് ഇടതു സർക്കാർ : ജോസ് കെ മാണി



വികസന മുന്നേറ്റം നടത്തിയത് ഇടതു സർക്കാർ : ജോസ് കെ മാണി
  കേരളത്തെ വികസന മുന്നേറ്റത്തിലേക്ക് നയിക്കാൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചെന്ന് കേരള കോൺഗ്രസ്(എം)ചെയർമാൻ ജോസ് കെ മാണി എം.പി. വികസന പിന്നാക്കാവസ്ഥ നിലനിൽക്കുന്ന പാലായെ രക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കേണ്ടത് ആവശ്യമാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.


  പൈകയിൽ നടന്ന എൽ.ഡി.എഫ് മീനച്ചിൽ പഞ്ചായത്ത് വികസന സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് കൺവീനർ ബിനോയി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു.


   ജോർജുകുട്ടി ആഗസ്തി, പ്രൊഫ. ലോപ്പസ് മാത്യു, ബാബു കെ. ജോർജ്, അഡ്വ. ജോസ് ടോം,ലാലിച്ചൻ ജോർജ്, പെണ്ണമ്മ ജോസഫ്, കെ. പി. ജോസഫ് കുന്നത്തുപുരയിടം,രമേശ് ബാബു, ടോബിൻ കെ അലക്സ് ,അഡ്വ. പി.ആർ. തങ്കച്ചൻ,ജോസ് പാറേക്കാട്ട്, ബിജു തുണ്ടിയിൽ,ബേബി ഉഴുത്തുവാൽ,ജിനു വാട്ടപ്പള്ളി,ബിജു ഇ.സി., അനിതാ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments