സ്റ്റേജ് ആർട്ടിസ്റ്റ്സ്‌ ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ് ) പ്രതിഷേധ സമരം പ്രഖ്യാപിച്ചു



  കലാകാരന്മാരുടെ ക്ഷേമ പെൻഷനും 60 വയസ്സു കഴിഞ്ഞ കലാകാരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു  നിരന്തരം സമരം ചെയ്തിട്ടും കേരള സർക്കാരിന്റെ  സംസ്ഥാന ബഡ്ജറ്റിൽ കലാകാരന്മാർക്ക് ഒരു ആനുകൂല്യവും ഈ  സർക്കാർ പ്രഖ്യാപിച്ചിട്ടില്ല . ഈ സാഹചര്യത്തിൽ സ്റ്റേജ് കലാകാരന്മാരുടെ പ്രമുഖ സംഘടനയായ സവാബ് സെക്രട്ടറിയേറ്റിന്റെ മുൻപിലും കളക്ടറേറ്റ് പടിക്കലും സമരം നടത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. 


 ഇന്നത്തെ സാഹചര്യത്തിൽ 4000 രൂപ പെൻഷൻ മരുന്നു വാങ്ങാൻ പോലും തികയാത്ത അവസ്ഥയിലാണ് കലാകാരന്മാർ ജീവിക്കുന്നത്.  ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കലാകാരന്മാരോടുള്ള നീതി നിഷേധമാണ് നടത്തുന്നത് . ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുവാൻ സംഘടന തീരുമാനിച്ചത് . 


 സവാബ് സംസ്ഥാന പ്രസിഡന്റ് സാബുഐക്കരേത്ത് ,സംസ്ഥാന രക്ഷാധികാരി കാഥികൻ ഡോക്ടർ നിരണം രാജൻ ,ജനറൽ സെക്രട്ടറി സന്തോഷ് മല്ലപ്പള്ളി ,ഖജാൻജി അജീഷ് കുമാർ , പി ആർ ഓ -എം.ജി മുരളിദാസ് , വൈസ് പ്രസിഡന്റ് ഹേമ ആർ നായർ  കോട്ടയം , ജോയ് സി ദാനിയേൽ, സുബി ആനിക്കാട് എന്നിവർ മാധ്യമപ്രവർത്തകരോട്  പറഞ്ഞു .




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments