വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു കയറി കുരിശുപള്ളിയുടെ ഭിത്തി തകര്‍ന്നു.
അറക്കുളം അശോക കവലയിലുള്ള കുരിശുപള്ളിക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.45-ഓടെയായിരുന്നു അപകടം. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന വിനോദസഞ്ചാര സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനമോടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. നിയന്ത്രണം വിട്ട കാര്‍ കുരിശുപള്ളിയുടെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവര്‍ മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരിയെ കണ്ട് സംസാരിച്ചു. തകര്‍ന്ന ഭിത്തി പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കിയതോടെ വിഷയം രമ്യമായി പരിഹരിച്ചു.




0 Comments