പാലായിൽ ഹിന്ദു ഏകതാസമ്മേളനം;
സ്വാഗതസംഘ രൂപീകരിച്ചു
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പാലാ
നഗർ,കരൂർ മണ്ഡലങ്ങൾ സംയുക്തമായി നടത്തുന്ന
വിരാട് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
അരുണാപുരം ശ്രീരാകൃഷ്ണ ആദർശ സംസ്കൃത
കോളേജ് ഓഡിറ്റോറിയത്തിൽ
നടന്ന യോഗത്തിൽ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി സംസ്ഥാന ഉപാദ്ധ്യക്ഷൻ
അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി.
ആർഎസ്എസ് കോട്ടയം വിഭാഗ്
വ്യവസ്ഥ പ്രമുഖ് അഡ്വ.ഡി.പ്രസാദ്, വാഴൂർ എൻഎസ്എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. മുരളിവല്ലഭൻ,
ഡോ. പി.സി. ഹരികൃഷ്ണൻ,
ഡോ. ആർ.ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ്, കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമാധിപതി സ്വാമി അഭയാനന്ദതീർത്ഥപാദർ, ഇടമറ്റം അമൃതാനന്ദമയി ആശ്രമാധിപതി സ്വാമി യതീശ്വരാമൃത,
ഡോ.എൻ.കെ.മഹാദേവൻ, വി.മുരളീധരൻ
(രക്ഷാധികാരികൾ),അഡ്വ. രാജേഷ് പല്ലാട്ട് (പ്രസിഡൻ്റ്), ഡോ. പി.സി. ഹരികൃഷ്ണൻ (ജനറൽ കൺവീനർ)റെജി കുന്നനാംകുഴി(ഖജാൻജി).
മാർച്ച് 15 നാണ് ഹിന്ദു ഏകതാസമ്മേളനം.




0 Comments