തലനാട് പഞ്ചായത്തും തീക്കോയി പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന ഞായറുകളം - മരവിക്കല്ല് തലനാട് ലിങ്ക് റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു.


തലനാട് പഞ്ചായത്തും തീക്കോയി പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന ഞായറുകളം - മരവിക്കല്ല് തലനാട് ലിങ്ക് റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. 

ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച്  പണി പൂർത്തീകരിച്ച റോഡാണിത്.  എംഎൽഎ ആയതിനു ശേഷം തലനാട് പഞ്ചായത്തിൽ മാത്രം എംഎൽഎയുടെ ആസ്തി വികസന ഫണ്ടും മറ്റു സർക്കാർ ഫണ്ടുകളും ഉപയോഗിച്ച് അമ്പതോളം റോഡുകൾക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞുവെന്നത് ഏറെ ചാരിതാർഥ്യം നൽകുന്നതാണെന്ന് മാണി സി. കാപ്പൻ എംഎൽഎ പറഞ്ഞു. 


ഗ്രാമീണ വികസനം എന്ന തന്റെ ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ഗ്രാമ സ്വരാജ് എന്ന ഗാന്ധിയൻ ദർശനമാണ് തന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. അവികസിത തലനാട് പഞ്ചായത്തിനെ വികസിത മേഖലയായി രൂപാന്തരപ്പെടുത്തുന്നതിന് മാണി സി. കാപ്പൻ നടത്തിയ വികസന വിപ്ലവം ഏറെ വിലമതിക്കപ്പെടുമെന്ന് യോഗം വിലയിരുത്തി. 


ഉദ്ഘാടന സമ്മേളനത്തിൽ തലനാട് ബ്ലോക്ക് മെമ്പർ സോളി ഷാജി, മെമ്പർമാരായ അജിമോൾ , സിയാ ജോബിൻ, ബേബി പുതിനപ്ര കുന്നേൽ  ,  കുര്യൻ നെല്ലുവേലി, രോഹിണി ഭായ് ഉണ്ണിക്കൃഷ്ണൻ , സ്കറിയ അടുക്കം, അപ്പച്ചൻ അങ്ങാടി , ജോസ് നമ്പൂടാകം, ബിന്ദു ബാബു, അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments