കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.


കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.

കാണക്കാരി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രന്‍    ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജേഷ് ഒ ആര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആഷാമോള്‍ ജോബി സ്വാഗതവും    ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണവും നടത്തി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ററി എസ് ബാബു വികസരേഖ പ്രകാശനം ചെയ്തു . വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി  ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോണ്‍ കരട് പദ്ധതി അവതരിപ്പിച്ചു.


 സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മാരായ ഷിനി ബിജു , ബെറ്റ്സിമോള്‍ ജോഷി , ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക് , മരീന തമ്പി, അനിത ജയമോഹന്‍ , അജയന്‍ കാപ്പിലോരം, ബിബിന്‍ എബ്രഹാം , സോണി ജോസഫ് , റോയി ചാണകപ്പാറ , റെജി ജോസഫ് , ശ്യാമളകുമാരി , ബിജു പഴയപുരയ്ക്കല്‍ , ശോഭ , ജോബി ജോസഫ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി സി ഹരിബാല്‍, അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

   

  ഉല്‍പാദന മേഖലയില്‍ 1 കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലി അമ്പത്തി ആറായിരത്തി അഞ്ഞൂറ് രൂപ സേവന മേഖലയില്‍ 51241500 അഞ്ചുകോടി പന്ത്രണ്ട് ലക്ഷത്തി നാല്‍പത്തിഒന്നായിരത്തിഅഞ്ഞൂറ് രൂപയും പശ്ചാത്തലമേഖലയില്‍ ഒരുകോടിനാല്‍പതുലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരം രൂപയും ഉള്‍പ്പെടെ ആകെ  ഏഴുകോടി എഴുപത്തിഎട്ട് ലക്ഷത്തി തൊണ്ണൂറ്റിആറായിരം രൂപയുടെ പദ്ധതികളാണ് കാണക്കാരി ഗ്രാമപഞ്ചായത്ത് വികസനസെമിനാറില്‍ അവതരിപ്പിച്ചത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments