പാലാ നഗരസഭയ്ക്ക് മുന്നിൽ ശവപ്പെട്ടി സമരം നടത്തുന്ന അജിമാർക്കോസിന്റെത് സമര നാടകമെന്ന് മുനിസിപ്പൽ അധികൃതർ....... കൂട്ടു കച്ചവടത്തിലെ പങ്കാളിയോടുള്ള വിരോധം നഗരസഭയുടെ മേൽ കെട്ടി വെയ്ക്കുന്നു എന്നും ആക്ഷേപം......


പാലാ നഗരസഭയ്ക്ക് മുന്നിൽ ശവപ്പെട്ടി സമരം നടത്തുന്ന അജിമാർക്കോസിന്റെത് സമര നാടകമെന്ന് മുനിസിപ്പൽ അധികൃതർ....... കൂട്ടു കച്ചവടത്തിലെ പങ്കാളിയോടുള്ള വിരോധം നഗരസഭയുടെ മേൽ കെട്ടി വെയ്ക്കുന്നു എന്നും ആക്ഷേപം...... 


വ്യക്തിവിരോധം തീർക്കാൻ നഗരസഭയെ ഉപയോഗിക്കുക എന്നുള്ള ദുഷ്ടലാക്കാണ് ഈ സമരത്തിൽ പിന്നിൽ എന്ന് അധികൃതർ പറയുന്നു.
റിവർ വ്യൂ റോഡിൽ വലിയ പാലത്തിന് താഴെയായിട്ടാണ് നിർദിഷ്ട കെട്ടിടം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥാപനത്തിൻറെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തിട്ടുള്ളതാണെന്നും ഇത് പൊളിച്ചു തീർക്കാനുള്ള നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും നഗരസഭാധികൃതർ പറഞ്ഞു. മൂന്ന് നോട്ടീസ് നൽകിയെങ്കിൽ മാത്രമേ നഗരസഭയ്ക്ക് പൊളിച്ച് നിൽക്കാൻ നിയമപരമായി സാധിക്കുകയുള്ളൂ.ആദ്യ നോട്ടീസ് നൽകി കഴിഞ്ഞതായും നിശ്ചിത കാലയളവിനുള്ളിൽ മറ്റു രണ്ടു നോട്ടീസ് കൂടി നൽകിയതിനു ശേഷം അത് പൊളിച്ചു നിൽക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.


വിരമിക്കുന്ന നഗരസഭാ ജീവനക്കാർക്ക് ജീവിതോപാധി കണ്ടെത്തുന്നതിനായി ബങ്കുകൾ നിർമ്മിച്ച് ചെറുകിട കച്ചവടം നടത്തുന്നതിനായിട്ടാണ് നഗരസഭ ഈ സ്ഥലം നീക്കിവെച്ചത്.എന്നാൽ നഗരസഭയിൽ നിന്നും സ്ഥലം വാടകയ്ക്ക് എടുത്ത വ്യക്തി നിർദ്ദിഷ്ട അളവിലും വലുപ്പത്തിലാണ് കെട്ടിടം നിർമ്മിച്ചതും അവിടെ സ്ഥാപനം ആരംഭിച്ചതും. അയാൾക്കൊപ്പം അവിടെ വ്യാപാരം നടത്തി വന്നിരുന്ന ആളാണ് ഇപ്പോൾ സമരം നടത്തുന്ന അജി മർക്കോസ്. കൂട്ടു കച്ചവടക്കാരനുമായി ഇയാൾ പിരിയുകയും അങ്ങനെ വ്യക്തിവൈരാഗ്യം തീർക്കാൻ ഇപ്പോൾ ആ കെട്ടിടത്തെ ഉപയോഗിക്കുകയുമാണ് എന്നാണ് നഗരസഭാധികൃതർ പറയുന്നത്.


നിലവിൽ ഇപ്പോൾ അവിടെ യാതൊരുവിധ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുമില്ല. മുൻ നഗര  ഭരണ സമിതിയാണ് മുമ്പ് ഈ വ്യാപാര സ്ഥാപനത്തിന് ലൈസൻസ് നൽകിയിരുന്നത്.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments