ഇടമറ്റം പൊന്മലദേവീ ക്ഷേത്രത്തിൽ
കുംഭഭരണി മഹോത്സവം
ഇടമറ്റം പൊന്മല ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 20 മുതൽ 23 വരെ ആഘോഷിക്കും. ചടങ്ങുകൾക്ക് കെ.വി. അനിൽ നമ്പൂതിരി കൈപ്പള്ളി മുഖ്യ കാർമികത്വം വഹിക്കും.
20- ന് രാവിലെ 5.30 ന് ഗണപതി ഹോമം, 7ന് ദേവീ മാഹാത്മ്യ പാരായണം,വൈകിട്ട് 6 ന് നാമജപം,6.30ന് ഭജന, 8 ന് വിൽപ്പാട്ട്, 8.30 ന് കുംഭ കുടം പൂജ.
21 ന് രാവിലെ 7ന് ദേവി മാഹാത്മ്യപാരായണം, 8.30 ന് കുംഭ കുടം ഊരുചുറ്റൽ, വൈകിട്ട് 6 ന് നാമജപം,6.30 ന് സന്ധ്യാ മേളം, 7 ന് പുത്തൻ ശബരിമല ക്ഷേത്രത്തിൽ നിന്ന് ദേശ താല പ്പൊലിയും ഗരുഡൻ എഴുന്നള്ളത്തും, 8.30 ന് തിരുവാതിര, 9 ന് താലപ്പൊലി, 9.30 ന് കളമെഴുത്ത് പാട്ട്.
22 -ന് രാവിലെ 7ന് ദേവീ മാഹാത്മ്യപാരായണം, 8.30 ന് കുംഭ കുടം ഊരു ചുറ്റൽ, 9 ന് പൊങ്കാല, 10.30 ന് പൊങ്കാല സമർപ്പണം,12 ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് നാമജപം,6.30 ന് സന്ധ്യാ മേളം, 6.45 ന് നാദമഞ്ജരി,8.30 ന് കുംഭ കുടം പൂജ, 9.30 ന് താലപ്പൊലി, കളമെഴുത്ത് പാട്ട്.
23-ന് ഭരണി ദിവസം രാവിലെ 5 ന് എണ്ണക്കുടം, 6 ന് ഗണപതി ഹോമം, 7ന് പുരാണ പാരായണം, 8 ന് കലംകരിക്കൽ വഴിപാട്, 9.30 ന് ശ്രീബലി എഴുന്നള്ളത്ത്, സ്പെഷ്യൽ പഞ്ചാരി, 12 ന് ഉച്ചപ്പൂജ, 12.30 ന് ഭരണിയൂട്ട്, ഉച്ചകഴിഞ്ഞ് 3.30 ന് പങ്കപ്പാട്ട് ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളത്ത്,4.30 ന് കുംഭ കുട ഘോഷയാത്ര പങ്കപ്പാട്ടു നിന്ന് പുറപ്പെടും, 5.30 ന് ചിങ്കല്ല് ജംഗ്ഷനിൽ ഭക്തിഗാനസുധ,6.30ന് ഘോഷയാത്രയ്ക്ക് സ്വീകരണം, 7.30 ന് കുംഭ കുടം അഭിഷേകം, 8 ന് തിരുവാതിര, 8.30 ന് നൃത്തനൃത്യങ്ങൾ, 9.30 ന് താലപ്പൊലി, കളമെഴുത്ത് പാട്ട്.




0 Comments