കര്‍ഷകര്‍ രാജ്യത്തിന്റെ ഡ്രൈവര്‍മാര്‍ - മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കര്‍ഷകര്‍ രാജ്യത്തിന്റെ ഡ്രൈവര്‍മാരാണെന്നും ഏറ്റവും നല്ല പണി കൃഷിയാണെന്നും ഏറ്റവും നല്ല സംസ്‌കാരം അഗ്രീക്കള്‍ച്ചര്‍ ആണെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കര്‍ഷകര്‍ എന്ന സന്ദേശവുമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും ഇന്‍ഫാം പാലാ രൂപതയുടെയും ആഭിമുഖ്യത്തില്‍ രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളി മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ നമ്മുടെ ഭൂമിയെ തരിശുഭൂമിയാക്കി ഇട്ടിട്ട് ഈ രാജ്യം വിടുമ്പോള്‍ നിരവധിയായ നഷ്ടങ്ങള്‍ നമുക്കുണ്ടാകുമെന്നും പരിസ്ഥിതിയെ മനസിലാക്കാതെയുള്ള പ്രവര്‍ത്തികള്‍ മനുഷ്യരെ വലിയ പ്രതിസന്ധയിലേക്കാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
യോഗത്തില്‍ കര്‍ഷക കിരീടം സമര്‍പ്പണവും നടന്നു. വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ.എം. തോമസ് കോയിപ്പിള്ളില്‍, ജോണ്‍ കച്ചിറമറ്റം, തോമസ് മാടപ്പാട്ട്, സോണി ഏറത്ത് എന്നിവരെ യോഗത്തില്‍ ആദരിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ. അനുമോദന പ്രസംഗവും ഉപകാരസമര്‍പ്പണവും നടത്തി. ബിനു മാണിമംഗലം, ഡോ. കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, ഫാ. ജോസ് തറപ്പേല്‍, ഫാ. മാത്യു പുളിയ്ക്കപ്പറമ്പില്‍, സജിമോന്‍ മിറ്റത്താനി, സിബി മുണ്ടപ്ലാക്കല്‍, സ്വപ്ന റോസ് മാത്യു കുര്യാലപ്പുഴ, സിബി തോമസ് കോയിപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം 7.30 മുതല്‍ 10 വരെ നാട്ടരങ്ങ് അരങ്ങേറി.
രാമപുരത്തെ കലാകാരായ പിന്നണി ഗായകരായ ഓവിയാറ്റസ് അഗസ്റ്റിന്‍, അലീനിയ സെബാസ്റ്റ്യന്‍, റിയോണ ഡി. റോഷന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, വിഷ്ണു ആചാരി അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡ് എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ എന്നിവ നടന്നു. മൂന്ന് ദിവസങ്ങളിലായി കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, ഫ്ളവര്‍ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകള്‍, പുരാവസ്തു-നാണയ പ്രദര്‍ശനം, കുതിരസവാരി, ഒട്ടകസവാരി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന കമാന്റോ എന്ന പോത്തിന്റെ പ്രദര്‍ശനം, റോബോട്ടിക് പ്രദര്‍ശനം എന്നിവ നടക്കും. കുട്ടികള്‍ക്കായി വിവിധ വിനോദ-വിജ്ഞാനപരമായ പ്രവര്‍ത്തനങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 1 ന് അവസാനിക്കും.




0 Comments