പാലാ സെന്റ് തോമസ് കോളജ് ഓട്ടോണമസിൽ ജൈത്രകാലയ യൂണിയൻ്റെ ആഭിമുഖ്യത്തിൽ കോളേജ് മാഗസിൻ്റെ പ്രകാശനവും ഫാഷൻ ഷോ മത്സരവും നടത്തപ്പെട്ടു. ചലച്ചിത്ര സംവിധായകൻ ഭദ്രൻ മാട്ടേൽ കോളേജ് മാഗസിൻ ' പ്രയാണത്തി ൻ്റെ പ്രകാശനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് ചെയർമാൻ അനുജിത്ത് രാജു അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി വൈസ് പ്രിൻസിപ്പൽ റവ .ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, മാഗസിൻ എഡിറ്റർ സന്ദു പി. എസ്, സ്റ്റാഫ് എഡിറ്റർ സിജു ജോസഫ്, ഇമ്മാനുവൽ ജോർജ്, ജറമിയ ബെൻ ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.




0 Comments