കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.


കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.

കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ പകുതി പിന്നിട്ട സമയത്താണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.

സിനിമ കാണാൻ 24 പേരാണ് എത്തിയിരുന്നത്. തുടർന്ന് പ്രദർശനം തടസ്സപ്പെടുത്തിയ ഇവർ സിനിമ കാണാൻ എത്തിയവരോട് ടിക്കറ്റ് നിരക്ക് തിരികെ നൽകാമെന്ന് ഉറപ്പ് നൽകി പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു.


ഇതിനിടയിൽ ദമ്പതികളായ കാഴ്ചക്കാർ പുറത്തിറങ്ങാൻ വിസമ്മതിച്ചത് ചെറിയ പ്രതിഷേധത്തിനിടയാക്കി. തിയേറ്റർ വിടാൻ വിസമ്മതിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കി. തുടർന്ന് ദമ്പതികൾ പിൻവാങ്ങുകയുമായിരുന്നു.


കേരള സ്റ്റോറിയുടെ പോസ്റ്ററുകളും പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു.

പോലീസും സ്ഥലത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ വൈകുന്നേരം 5.45, രാത്രി 8.45 എന്നീ സമയങ്ങളിലുള്ള പ്രദർശനവും റദ്ദാക്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments