പഴയകാല കായികതാരങ്ങൾ ഒത്തുകൂടി ...സ്പോർട്ട്സ്മെൻ സ്പിരിറ്റോടെ...



പഴയകാല കായികതാരങ്ങൾ ഒത്തുകൂടി സ്പോർട്ട്സ്മെൻ സ്പിരിറ്റോടെ...

പഴയകാല കായികതാരങ്ങൾ സ്പോർട്ട്സ്മെൻ സ്പിരിറ്റോടെ ഒത്തുകൂടി പാലാ മഹാറാണി ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരൽ ഒരു അനുഭവമായിരുന്നു. അന്നത്തെ കായികമേഖലയെക്കുറിച്ചും, ഇന്നത്തെ സാഹചര്യത്തെക്കുറിച്ചും വിശദമായ ചർച്ച നടത്തി. 

കൊട്ടാരമറ്റവും മണർകാട്ടെ വോളിബോൾ ടൂർണ്ണമെൻ്റും എല്ലാം ഓർമ്മകളിൽ തെളി ഞ്ഞുവന്നു.


 1958-63 നാഷണൽ അവാർഡ് ജേതാക്കളായ ലീലാമ്മ മാത്യൂവും മായ മാത്യൂവുമാണ് കൂടിക്കാഴ്‌ച ഒരുക്കിയത്‌. ഒളി മ്പ്യൻമാരായ പഴനിയാപിള്ള, ബേബി തോമസ്, ഇൻഡ്യൻ റെയിൽവേ താരമായിരുന്ന റോസമ്മ കെ.എം, നാഷണൽ അവാർഡ് നേടിയ ഫിലോ മിനാ ജോസഫ്, ജോസഫ് മനയാനി, കുട്ടിച്ചൻ മണർകാട്, ജോൺ വട ക്കൻ തുടങ്ങി അൻപതോളം കായിക താരങ്ങൾ പങ്കെടുത്തു.


 മാണി സി കാപ്പൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്‌തു. മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷം വഹിച്ചു. കായികാധ്യാപകൻ വി സി. ജോസഫ്, ചെയർ പേഴ്‌സൺ ദിയ ബിനു, സ്പോട്ട്സ് ക്ലബ് പ്രസിഡൻ്റ് സന്തോഷ് മണർകാട്, കൗൺസിലർ ബിനു പുളിക്കക്കണ്ടം എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments