രാജ്യത്തെ ഗതാഗത ശൃംഖലയില്‍ ഒരു പുതിയ അധ്യായം .... യുഎഇയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഫുജൈറയില്‍ നിന്ന് അബുദാബിയിലെത്തി. ...


 യുഎഇയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഫുജൈറയില്‍ നിന്ന് അബുദാബിയിലെത്തി. ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമായി. ഉദ്ഘാടന സര്‍വീസ് പുലര്‍ച്ചെ 5.34 ന് ഫുജൈറയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂര്‍ത്തിയാക്കി. രാവിലെ 7.19 ന് ട്രെയിന്‍ അബുദാബി സ്റ്റേഷനില്‍ എത്തിയപ്പോള്‍, ആഹ്ലാദ പ്രകടനങ്ങളും കരഘോഷങ്ങളും ആവേശവും പ്ലാറ്റ്ഫോം നിറഞ്ഞു, ആദ്യ യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ എത്തിയിരുന്നു. 


 യാത്രക്കാരെ സ്വീകരിക്കാനായി ഇത്തിഹാദ് റെയില്‍ സ്റ്റേഷനില്‍ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സൗജന്യ ഫോട്ടോ ബൂത്ത്, വര്‍ണ്ണാഭമായ ബലൂണുകള്‍, സൗജന്യ ഭക്ഷണവും പാനീയങ്ങളും എല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ലഭ്യമാകുന്ന സര്‍വീസുകള്‍ക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനില്‍ നിന്ന് വിലകൊടുത്തു വാങ്ങാന്‍ സാധിക്കും.


 യാത്രക്കാര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം കയ്യില്‍ കരുതാനും അനുമതിയുണ്ട്. എന്നാല്‍ കടുത്ത മണമുള്ളതോ ട്രെയിന്‍ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ലഹരിപാനീയങ്ങള്‍ക്ക് ട്രെയിനില്‍ കര്‍ശന വിലക്കുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments