കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം മാമൻ മാപ്പിള ഹാളിൽ നടന്നു. സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പി ബി ഉദ്ഘാടനം നിർവഹിച്ചു.
കോട്ടയം ജില്ലാ പ്രസിഡന്റ് ഒ. വി വർഗീസ് അധ്യക്ഷത വഹിച്ചു. സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി റെജി ബി ജില്ല റിപ്പോർട്ട് അവതരിപ്പിച്ചു.
സാമ്പത്തിക റിപ്പോർട്ട് ജില്ല ട്രഷറർ അനീഷ് എൻ അവതരിപ്പിച്ചു.
കെ വി ടൂറിസത്തിന്റെ യെസ് ടു ഗോ ആദ്യ പാക്കേജ് ബുക്കിങ് ദൃശ്യ എം ഡി ജോജി കെ ജേക്കബിൽ നിന്ന് കെ ടി ഡി എസ്, ചെയർമാൻ സജീവ് കുമാർ ഏറ്റുവാങ്ങി കെ സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ, സി ഒ എ സംസ്ഥാന സെക്രട്ടറി പി എസ് സിബി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു കുമാർ, ബിനു വി കല്ലേപ്പള്ളി,മുഹമ്മദ് നവാസ്, അനീഷ് എൻ തുടങ്ങിയവർ പങ്കെടുത്തു.കണക്ട് ആൻഡ് വിൻ സമ്മാനവിതരണം കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ നിർവ്വഹിച്ചു. ചർച്ചയ്ക്ക് മറുപടിയും നൽകി.





0 Comments