കേരളത്തിൽ കർഷകൻ വംശനാശ ഭീഷണിയിലെന്ന്
ജോയി എബ്രാഹം. ....... പാലായിൽ പ്രതിഷേധ സംഗമം നടത്തി കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം
അവാർഡ് ജേതാവായ കർഷകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം പറഞ്ഞു .
വയനാട്ടിൽ നടന്ന കർഷക ആത്മഹത്യയിൽ പ്രതിക്ഷേധിച്ച് പാലായിൽ നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരണപ്പെട്ട ഏലിയാസിന് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം സമയത്ത് നൽകിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ ദുർഗതി ഉണ്ടാകുമായിരുന്നില്ല. ധൂർത്തടിക്കുന്ന സർക്കാർ കർഷകരെയും തൊഴിലാളികളെയും ഉപദ്രവിച്ചു കൊണ്ടാണ് വികസന ജാഥകൾ നടത്തിയതെന്ന് ജോയി എബ്രാഹം കുറ്റപ്പെടുത്തി.
പാർട്ടി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, തങ്കച്ചൻ മണ്ണൂശ്ശേരി, ഡോ.സി.കെ ജയിംസ്, ഷിബു പൂവേലിൽ, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോർജുകുട്ടി ആനിത്തോട്ടം, അഡ്വ. എബ്രാഹം തോമസ്, അസ്വ. ജോസ് ആനക്കല്ലുങ്കൽ,
ജോസ് വടക്കേക്കര, ജോസ് വേര നാനി, ബാബു മുകാല, ജോർജ് വലിയപറമ്പിൽ, ജോഷി വട്ടക്കുന്നേൽ, അഡ്വ. ജോബി കുറ്റിക്കാട്ട്, തോമാച്ചൻ പാലക്കുടി, ജസ്റ്റിൻ പാറപ്പുറം, മാനുവൽ നെടുമ്പുറം, ഡിജു സെബാസ്റ്റ്യൻ, സജി ഓലിക്കര, എ.എസ് സൈമൺ, ടോം കണിയാരശേരിൽ, റിജോ ഒരപ്പുഴിക്കൽ, മാത്തുക്കുട്ടി വട്ടക്കാനാൽ, ജയിംസ് പെരിയപ്പുറം, എന്നിവർ പ്രസംഗിച്ചു.





0 Comments