പുതുയുഗയാത്രയെ വരവേല്‍ക്കാന്‍ അയ്യായിരം പേരുടെ പന്തല്‍



പുതുയുഗയാത്രയെ വരവേല്‍ക്കാന്‍ അയ്യായിരം പേരുടെ പന്തല്‍

 ഫെബ്രുവരി 24 ന് പാലായില്‍ എത്തിച്ചേരുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയെ വരവേല്‍ക്കാന്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം തുടങ്ങി. മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് പന്തല്‍ നിര്‍മ്മാണം നടക്കുന്നത്. 


പ്രൊഫ. സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ജോഷി വട്ടക്കുന്നേല്‍, അഡ്വ. ബേബി സൈമണ്‍, തങ്കച്ചന്‍ മുളംങ്കുന്നം എന്നിവരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പന്തലില്‍ എല്ലാവര്‍ക്കും സുഖകരമായി ഇരിക്കുന്നതിനുള്ള സൗകര്യവും ആധുനിക ഉപകരണങ്ങളാല്‍ ശബ്ദവും വെളിച്ചവും, എല്‍.ഇ.ഡി. സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 24-ന് രാവിലെ 9.30 മണിക്ക് എത്തിച്ചേരുന്ന യാത്രയെ കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് സ്വീകരിച്ച് പുഴക്കര നഗറില്‍ ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആനയിക്കും. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments