ബിജെപി നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കാൻ കേരള സംഘം ഇന്ന് ദൽഹിയിലെത്തും



 ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കാൻ കേരള സംഘം ഇന്ന് ദൽഹിയിലെത്തും. 

 കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ വിവി രാജേഷിന്‍റെ നേതൃത്വത്തിൽ 115 ബിജെപി തദ്ദേശ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇന്നുച്ചയ്ക്ക് ദൽഹിയിൽ എത്തുന്ന സംഘം വൈകിട്ട് അഞ്ചുമണിക്ക് യുദ്ധസ്മാരകം സന്ദർശിക്കും. വൈകിട്ട് ആറിന് ബിജെപി കേന്ദ്രകമ്മിറ്റി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ നിതിൻ നവീനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും.  


 നാളെയും മറ്റന്നാളുമായാണ് നൈപുണ്യ വികസന പരിപാടി. നാളെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിവിധ കേന്ദമന്ത്രിമാരെയും കാണും. പാർലമെന്‍റും സന്ദർശിക്കും.  

 തിങ്കളാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികൾ പ്രധാനമന്ത്രിയുമാ യുള്ള കൂടിക്കാഴ്ചക്കായി ദൽഹിയിലേക്ക് തിരിച്ചത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments