എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദരം



എന്‍.എസ്.എസ്. പ്രതിനിധി സഭയിലേക്ക് മീനച്ചില്‍ താലൂക്കില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മനോജ് ബി. നായര്‍, പുത്തൂര്‍ പി.എന്‍. പരമേശ്വരന്‍ നായര്‍, പി.ജി. ഗോപിനാഥന്‍ നായര്‍, സി.എന്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് മാര്‍ച്ച് 1ന് വൈകിട്ട് 4ന് ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ സ്വീകരണം നല്‍കും. 
 
കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സഭാംഗങ്ങളെ പൊന്നാട അണിയിച്ചാദരിക്കും. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും കാവിന്‍പുറം ക്ഷേത്രത്തിലേക്ക് ഒരുലക്ഷം രൂപാ അനുവദിക്കാന്‍ മുന്‍കൈ എടുത്ത ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായരെ സമ്മേളനത്തില്‍ പ്രത്യേകം ആദരിക്കും.
 
 
കരയോഗം സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ് ദിലീപ് ആരത്തുങ്കല്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ലക്ഷ്മിനിവാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments